ഗാന്ധിദർശൻ വേദി ജില്ലാ സമ്മേളനം
Friday 14 November 2025 2:43 AM IST
കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ പ്രവർത്തക സമ്മേളനവും തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കവും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ എം.എം. ഷാജഹാൻ അദ്ധ്യക്ഷനായി. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ഡോ. അജിതൻ മേനോത്ത്, എം.പി. ജോർജ്, മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ, ജില്ലാ ഭാരവാഹികളായ പി. കൃഷ്ണമോഹൻ, എം.ആർ. ജെയിംസ്, നസീർ വൈക്കം, പി.എസ്. സന്തോഷ് കുമാർ, പുഷ്‌കല ഷൺമുഖൻ, പ്രശാന്ത് പ്രഹ്‌ളാദ്, പി.എസ്. ഷബീബ്, ഏലിയാസ് ഉറുമത്ത് എന്നിവർ സംസാരിച്ചു.