സി.സി.ടി.വി സ്ഥാപിച്ചു

Friday 14 November 2025 12:05 AM IST
അഴിയൂർ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച നീരിക്ഷണ ക്യാമറ കെ.കെ രമ എം.എൽ.എ സ്വിച്ച് ഓൺ നടത്തുന്നു

വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിലെ 19 കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. അഴിയൂർ ചുങ്കം , മുക്കാളി, ചോമ്പാൽ ഹാർബർ, ചിറയിൽ പിടിക, കോറോത്ത് റോഡ്, അഴിയൂർ മനയിൽ മുക്ക്, കുഞ്ഞിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് 2024 - 25 വർഷത്തെ വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപ ചെലവിൽ ക്യാമറകൾ സ്ഥാപിച്ചത്. കെ.കെ രമ എം.എൽ.എ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ തോട്ടത്തിൽ, രമ്യ കരോടി, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്, അനുഷ ആനന്ദസദനം, കെ ലീല , പി.എം അശോകൻ, പ്രദീപ് ചോമ്പാല, ഫിറോസ് കാളാണ്ടി, പി.കെ പ്രീത, കവിത അനിൽകുമാർ, സി.എച്ച് അച്ചുതൻ നായർ, സാലിം പുനത്തിൽ, കെ.കെ സാവിത്രി, വി തൗസീഫ് എന്നിവർ പ്രസംഗിച്ചു.