കുട്ടികളുടെ നക്ഷത്ര വിളക്കുകൾ
Friday 14 November 2025 12:08 AM IST
തിരുവല്ല : ഡിസംബറിന് പ്രകാശമേകുന്ന നക്ഷത്ര വിളക്കുകളുമായി സവിശേഷ പ്രത്യേകതയുള്ള കുട്ടികൾ. തിരുവല്ല ബി.ആർ.സിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ ഒരുക്കിയ നക്ഷത്ര വിളക്കുകളാണ് ഉപജില്ലാ കലോത്സവ നഗരിലെ സ്റ്റാളിൽ നിറയെ. വിവിധ വർണ്ണങ്ങളിലും വലിപ്പത്തിലുമുള്ള എൽ.ഇ.ഡി ബൾബ് ഉപയോഗിച്ചാണ് നക്ഷത്ര വിളക്കുകൾ നിർമ്മിച്ചത്. സവിശേഷ പ്രത്യേകതയുള്ള കുട്ടികളുടെ മനസിന്റെയും മസ്തിഷ്കത്തിന്റെയും കോഡിനേഷന് വേണ്ടിയുള്ള തെറാപ്പി എന്ന നിലയ്ക്കാണ് എൽ.ഇ.ഡി നക്ഷത്ര നിർമ്മാണം പരിശീലിപ്പിച്ചത്. സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്മിതാ.സിയുടെ നേതൃത്വത്തിലാണ് പരിശീലനവും വിപണനവും നടക്കുന്നത്.