ഫെയർഫാക്‌സ് നേതൃത്വത്തിലേക്ക് ബെഞ്ചമിൻ വത്സ
Friday 14 November 2025 12:21 AM IST
കൊച്ചി: കാനഡയിലെ ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ പ്രേം വത്സയുടെ പിൻഗാമിയായി മകൻ ബെഞ്ചമിൻ വത്സയെ പ്രഖ്യാപിച്ചു. ഇന്ത്യയും കാനഡയുമടക്കം ലോകമൊട്ടാകെ നിക്ഷേപമുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ നേതൃത്വത്തിലേക്ക് ബെൻ വത്സ അടുത്ത വർഷങ്ങളിൽ എത്തുമെന്ന് 'ഫെയർ ഫാക്‌സ് വേ' എന്ന പുതിയ പുസ്തകത്തിൽ 75 വയസുള്ള പ്രേം വത്സ വ്യക്തമാക്കി. 1985ൽ ടൊറോന്റോയിൽ ചെറിയ ഇൻഷ്വറൻസ് സ്ഥാപനം ആരംഭിച്ചാണ് പ്രേം വത്സ നിക്ഷേപ സാമ്രാജ്യം പടുത്തുയർത്തിയത്. ഹൈദരാബാദിൽ നിന്ന് 1970കളിൽ എട്ടു ഡോളറുമായി കാനഡയിൽ എത്തിയ പ്രേം വത്സയുടെ നിലവിലെ ആസ്തി 10,000 കോടി ഡോളറിലധികമാണ്. കാനഡയിലെ വാറൻ ബഫറ്റെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.