ഡിഷ് ടി.വിയും ആമസോൺ പ്രൈമും സഹകരിക്കുന്നു

Friday 14 November 2025 12:21 AM IST

കൊച്ചി: രാജ്യത്തെ മുൻനിര ഡി.ടി.എച്ച്, ഒ.ടി.ടി സേവനദാതാക്കളായ ഡിഷ് ടിവിയും ആമസോൺ പ്രൈമുമായി സഹകരിച്ച് ഉപഭോക്താക്കൾക്ക് പ്രൈം ലൈറ്റ് സേവനങ്ങൾ ലഭ്യമാക്കും. ഡി.ടി.എച്ച് സേവനങ്ങൾക്കു പുറമെ വാച്ചോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, വി ഇസഡ് വൈ സ്മാർട്ട് ടിവികൾ എന്നിവയിലൂടെയാണ് ലഭ്യമാക്കുക. ഉപഭോക്താക്കൾക്ക് ബ്ലോക്ക്ബസ്റ്റർ സിനിമകൾ, ജനപ്രിയ സീരീസുകൾ, പുരസ്‌കാരം ലഭിച്ച ഇന്ത്യൻ, അന്താരാഷ്ട്ര ഒറിജിനലുകൾ എന്നിവയുൾപ്പെടെ പ്രൈം വീഡിയോയുടെ വിപുലമായ സേവനം ആസ്വദിക്കാമെന്നതാണ് പ്രത്യേകത. ഫ്രീ ഡെലിവറി ഷിപ്പ്‌മെന്റ് സൗകര്യത്തോടെ ആമസോൺ ഷോപ്പിംഗും ലഭ്യമാകും. സാങ്കേതികവിദ്യ, മികച്ച കണ്ടന്റുകൾ, സൗകര്യപ്രദമായ സേവനങ്ങൾ എന്നിവയിലൂടെ ഹോം എന്റർടൈൻമെന്റ് മേഖലയെ നവീകരിക്കുകയാണ് പരസ്‌പര സഹകരണത്തിലൂടെ ഡിഷ് ടി.വി ലക്ഷ്യമിടുന്നത്. പ്രൈം ലൈറ്റ് സൗകര്യം ലഭ്യമാക്കുന്നതോടെ പുത്തൻ സ്ട്രീമിംഗ് സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിച്ച് വിനോദമേഖലയെ ശക്തിപ്പെടുത്താനും ഡിഷ് ടി.വി ലക്ഷ്യമിടുന്നു. ഡി.ടി.എച്ച് ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യുന്നതിലൂടെ സേവനങ്ങൾ ലഭിക്കും. വി ഇസഡ് വൈ സ്മാർട്ട് ടിവി വാങ്ങുന്ന സമയത്തും വാച്ചോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ ആഡ് ഓൺ സബ്സ്ക്രിപ്ഷൻ നൽകിയും സേവനം ഉപയോഗിക്കാം. രാജ്യത്തെ മുൻനിര ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കമ്പനികളുമായി സഹകരിച്ച് സേവനം ലഭ്യമാക്കുമെന്നും ഡിഷ് ടി.വി അറിയിച്ചു. ഉപഭോക്താക്കൾക്ക് എവിടെനിന്നും ഉപയോഗിക്കാനാകുന്ന തരത്തിൽ ലളിതവും വ്യക്തി കേന്ദ്രീകൃതവുമായ സേവനങ്ങൾ നൽകാൻ ഡിഷ് ടി.വി പ്രതിജ്ഞാബദ്ധരാണെന്ന് ഡിഷ് ടിവി ഇന്ത്യയുടെ സി.ഇ.ഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ പറഞ്ഞു.