വോട്ടുതേടി സ്ഥാനാർത്ഥികൾ
Friday 14 November 2025 12:24 AM IST
പത്തനംതിട്ട : ജില്ലയിൽ പ്രചാരണത്തിനിറങ്ങി സ്ഥാനാർത്ഥികൾ. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് ഭീതിയിലായിരുന്നു. മാസ്കും വച്ച് കൈകൊടുക്കാനോ ചിരിക്കാനോ സാധിക്കാത്ത അവസ്ഥ. ഇത്തവണ കെട്ടിപ്പിടിച്ചും കൈകൊടുത്തും വോട്ട് ചോദിക്കുകയാണ് സ്ഥാനാർത്ഥികൾ. വീട്ടിലും കൃഷിയിടങ്ങളിലും ജോലി സ്ഥലത്തുമെല്ലാം വോട്ടുറപ്പിക്കാനുള്ള ശ്രമം.
യുവ നേതൃത്യം
കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനമടക്കം യുവനിരകൾക്ക് നൽകിയ രാഷ്ട്രീയ പാർട്ടികൾ ഇത്തവണയും അതേമോഡൽ തന്നെയാണ് പിന്തുടരുന്നത്. പഞ്ചായത്തുകളിലും നഗരസഭകളിലും ജില്ലാപഞ്ചായത്തിലും ബ്ലോക്കിലുമെല്ലാം യുവ നേതാക്കൾ മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യക്ഷ രേഷ്മ മറിയം ജോയി പത്തനംതിട്ടയിലായിരുന്നു. ഇത്തവണ ഇവർ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന.