കനറാ ബാങ്ക് ഓഫീസേർസ് അസോസിയേഷൻ യോഗം

Friday 14 November 2025 12:22 AM IST

കൊച്ചി: കനറാ ബാങ്ക് ഓഫീസേർസ് അസോസിയേഷന്റെ ഇരുപതാമത് ട്രൈനിയൽ യോഗം വിശാഖപട്ടണത്ത് നടന്നു. രാജ്യമൊട്ടാകെയുള്ള അൻപാതിനായിരത്തിലധികം അംഗങ്ങളെ പ്രതിനിധീകരിച്ച് ആറായിരം പ്രതിനിധികൾ പങ്കെടുത്തു. പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്ക രണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് യോഗത്തിലുണ്ടായത്. നിർമ്മിത ബുദ്ധിയുടെ ഉപയോഗത്തിലെ വർദ്ധന ബാങ്കിംഗ് മേഖലയെ ബാധിക്കുന്നതിൽ ജാഗ്രത പാലിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. കനറാ ബാങ്ക് മാനേജിംഗ് ഡയറക്ടർ കെ. സത്യനാരായണ രാജു സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു. മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി കെ. രവികുമാറിനെ ജനറൽ സെക്രട്ടറിയായും രാജീവ് നിഗത്തെ പ്രസിഡണ്ടായും തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് പി.സി ജേക്കബിനെ സംഘടനയുടെ പുതിയ ചെയർമാനായും പി. മനോഹരനെ ജോയിന്റ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.