ഗുരുകുലം മുന്നിൽ

Friday 14 November 2025 1:35 AM IST
കലോത്സവം

വടക്കഞ്ചേരി: കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നുവരുന്ന ആലത്തൂർ ഉപജില്ലാ കലോത്സവം ഇന്ന് സമാപിക്കാനിരിക്കെ 365 പോയിന്റുമായി ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂൾ മുന്നിൽ. 345 പോയിന്റുള്ള മംഗലം ഡാം ലൂർദ്‌മാതാ ഹയർ സെക്കൻഡറി സ്‌കൂളാണ് 345 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. മഞ്ഞപ്ര ചിറ പി.കെ ഹയർസെക്കൻഡറി സ്‌കൂൾ (266), ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്‌കൂൾ (266), വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ (256) എന്നിങ്ങനെയാണ് പോയിന്റ് നില.