28000 രൂപ പിഴ
Friday 14 November 2025 1:36 AM IST
ചിറ്റൂർ: ജലസേചന കനാലിലേക്ക് ശുചിമുറിയിൽ നിന്നുള്ള മലിന ജലം ഒഴുക്കിയ കേസിൽ 28000 രൂപ പിഴ അടക്കാൻ കോടതി വിധി. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ അഞ്ച് കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകിയ വീടുകളിലെ ശുചിമുറിയിൽ നിന്നുള്ളതുൾപ്പടെ മലിന ജലം തൊട്ടടുത്ത ജലസേചന കനാലിലേക്ക് പൈപ്പുകൾ ഇട്ട് ഒഴുക്കുന്നതായി കണ്ടതിനെ തുടർന്ന് വണ്ണാമട ഹെൽത്ത് ഇൻസ്പെക്ടർ കെ.സുരേഷ് പൊതുജനാരോഗ്യ നിയമ പ്രകാരം കേസ് എടുത്തിരുന്നു. ഈ കേസിലാണ് ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 28000 രൂപ പിഴ വിധിച്ചത്.