വാർഷിക പൊതുയോഗം
Friday 14 November 2025 1:37 AM IST
മുതലമട: മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘം വാർഷിക പൊതുയോഗം പ്രസിഡന്റ് പി.മാധവന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. വാർഷിക റിപ്പോർട്ട്, കണക്ക്, ആഡിറ്റ് റിപ്പോർട്ട്, സപ്ലിമെന്ററി ബഡ്ജറ്റ്, 2026-27 വർഷത്തെ കരട് ബഡ്ജറ്റ് തുടങ്ങിയവ അവതരിപ്പിക്കുകയും ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു. മിൽമയിലേക്ക് പാൽ അളക്കുന്ന എല്ലാ ക്ഷീരകർഷർക്കും അധികപാൽ വിൽക്കുവാൻ നടപടി സ്വീകരിക്കണമെന്ന് മിൽമയോടും സംസ്ഥാന സർക്കാരിനോടും പ്രമേയം മുഖേന ആവശ്യപ്പെട്ടു. സെക്രട്ടറി ഇൻചാർജ് പ്രമീള, വൈസ് പ്രസിഡന്റ് ജോതിലക്ഷ്മി എന്നിവർ സംസാരിച്ചു.