തിരുനക്കരയിൽ ലതികാ സുഭാഷ് മത്സരം കോട്ടയം നഗരസഭയിലേക്ക്

Friday 14 November 2025 12:00 AM IST

കോട്ടയം: എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റും കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സണുമായ ലതികാ സുഭാഷ് തിരുനക്കര വാർഡിൽനിന്ന് മത്സരിക്കുന്നു. കോട്ടയം നഗരസഭയിലേക്ക് എൽ.ഡി.എഫിൽനിന്ന്,​ എൻ.സി.പിക്കു ലഭിച്ച ഏക സീറ്റാണിത്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റു നിഷേധിച്ചതിന് കെ.പി.സി.സി ആസ്ഥാനത്തിനു മുന്നിൽ തല മുണ്ഡനം ചെയ്ത് വേറിട്ട പ്രതിഷേധം പ്രകടിപ്പിച്ചത് വലിയ വാർത്തയായിരുന്നു. തുടർന്ന് കോൺഗ്രസ് റിബലായി ഏറ്റുമാനൂരിൽ മത്സരിച്ച് കാൽലക്ഷത്തോളം വോട്ട് നേടി. നേരത്തേ മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.

കെ.എസ്.യു കോളേജ് യൂണിയൻ കൗൺസിലറായിരുന്നപ്പോൾ എൽ.ഐ.സി ഏജന്റായി. പിന്നീട് പാരലൽ കോളേജ് അദ്ധ്യാപികയും പത്രപ്രവർത്തകയുമായി. മഹാത്മാ എന്ന പേരിൽ ഡ്രൈവിംഗ് സ്കൂൾ നടത്തി. കോട്ടയം ജില്ല കൗൺസിൽ അംഗം,​കോട്ടയം ജില്ല പഞ്ചായത്ത് ആദ്യ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

എം.എയും ജേർണലിസത്തിൽ പി.ജി ഡിപ്ലോമയുമുണ്ട്. കഥപോലെ ജീവിതം,​ അണ്ണാറക്കണ്ണനും കൂട്ടുകാരും എന്നീ പുസ്തകങ്ങൾ രചിച്ചു. ലതികാസ് കിച്ചൺ എന്ന ബ്രാൻഡിൽ ഉപ്പേരിയും ശർക്കരവരട്ടിയുമുണ്ടാക്കി വനിതകൾക്ക് തൊഴിൽ നൽകി. എറണാകുളം ജില്ല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എൻ.സി.പി സംസ്ഥാന സെക്രട്ടറിയുമായ കെ.ആർ. സുഭാഷാണ് ഭർത്താവ്. ഫോട്ടോഗ്രാഫറായ മകൻ ബ്രഹ്മദത്തൻ ഭാര്യ നീരജ ഭാർഗവിയുമൊത്ത് സിംഗപ്പൂരിലാണ്.

സ്ഥാ​നാ​ർ​ത്ഥി​യാ​യി​ക്കോ; പ​ക്ഷേ,​​​ ​ക​ണ​ക്ക് ​നി​ർ​ബ​ന്ധം

ഷാ​ബി​ൽ​ ​ബ​ഷീർ

​ ​വ​ര​വു​ചെ​ല​വ് ​ക​ണ​ക്ക് ​ഫ​ലം​ ​വ​ന്ന് 30​ ​ദി​വ​സ​ത്തി​ന​കം​ ​ന​ൽ​ക​ണം ​ ​ക​ഴി​ഞ്ഞ​ത​വ​ണ​ ​മ​ത്സ​രി​ച്ച​ 9,009​ ​പേ​ർ​ ​അ​യോ​ഗ്യർ

മ​ല​പ്പു​റം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഒ​രാ​വേ​ശ​ത്തി​ന് ​മ​ത്സ​രി​ക്കാ​ൻ​ ​ചാ​ടി​പ്പു​റ​പ്പെ​ടു​ന്ന​വ​രോ​ട്,​ ​ജ​യി​ച്ചാ​ലും​ ​തോ​റ്റാ​ലും​ ​വ​ര​വ് ​ചെ​ല​വ് ​ക​ണ​ക്ക് ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഇ​ല്ലെ​ങ്കി​ൽ​ ​അ​ഞ്ചു​ ​വ​ർ​ഷ​ത്തേ​ക്ക് ​സ്ഥാ​നാ​ർ​ത്ഥി​ ​കു​പ്പാ​യം​ ​മോ​ഹി​ക്കേ​ണ്ട.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​വ​ന്ന് 30​ ​ദി​വ​സ​ത്തി​ന​കം​ ​ക​ണ​ക്ക് ​സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. 2020​ൽ​ ​മ​ത്സ​രി​ച്ച​ 9,009​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​ത്ത​വ​ണ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​അ​യോ​ഗ്യ​ത​യു​ണ്ട്.​ ​കൃ​ത്യ​സ​മ​യ​ത്ത് ​ക​ണ​ക്ക് ​സ​മ​ർ​പ്പി​ക്കാ​ത്ത​വ​രും​ ​അ​പാ​ക​ത​ക​ൾ​ക്ക് ​തൃ​പ്തി​ക​ര​മാ​യ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കാ​ത്ത​വ​രു​മാ​ണി​വ​ർ. ഗ്രാ​മ,​ ​ബ്ലോ​ക്ക്,​ ​ജി​ല്ല,​ ​മു​നി​സി​പ്പ​ൽ​ ​വാ​ർ​ഡു​ക​ളി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് ​യ​ഥാ​ക്ര​മം​ 25,000,​ 75,000,​ 1,50,000,​ 75,000​ ​രൂ​പ​യാ​ണ് ​ചെ​ല​വ് ​പ​രി​ധി.​ ​അ​ധി​കം​ ​ചെ​ല​വ​ഴി​ച്ച​താ​യി​ ​ക​ണ്ടെ​ത്തി​യാ​ൽ​ ​അ​യോ​ഗ്യ​രാ​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ബ്ലോ​ക്ക് ​സെ​ക്ര​ട്ട​റി​ക്കും​ ​ബ്ലോ​ക്കി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ക്കും​ ​ക​ണ​ക്ക് ​സ​മ​ർ​പ്പി​ക്ക​ണം.​ ​ന​ഗ​ര​സ​ഭ,​ ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്കാ​ണ് ​ന​ൽ​കേ​ണ്ട​ത്.​ ​ഇ​തി​ന് ​നി​ശ്ചി​ത​ ​ഫോ​റ​മു​ണ്ട്.

കൂ​ടു​ത​ലും​ ​സ്വ​ത​ന്ത്രർ ചെ​ല​വി​ന്റെ​ ​സ്വ​ഭാ​വം,​ ​ചെ​ല​വ് ​ചെ​യ്ത​ ​തീ​യ​തി,​ ​പ​ണം​ ​കൈ​പ്പ​റ്റി​യ​ ​ആ​ളി​ന്റെ​ ​പേ​രും​ ​മേ​ൽ​ ​വി​ലാ​സ​വും,​ ​വൗ​ച്ച​ർ​ ​ന​മ്പ​ർ,​ ​ബി​ല്ല് ​തു​ട​ങ്ങി​യ​വ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​സ്വ​ത​ന്ത്ര​രാ​യി​ ​മ​ത്സ​രി​ക്കു​ന്ന​വ​രാ​ണ് ​ക​ണ​ക്ക് ​സ​മ​ർ​പ്പി​ക്കാ​ത്ത​വ​രി​ൽ​ ​ഏ​റെ​യും.​ ​പ​രാ​ജ​യ​പ്പെ​ടു​ന്ന​തോ​ടെ​ ​ക​ണ​ക്ക് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​മെ​ന​ക്കെ​ടാ​റി​ല്ല.​ ​ബി​ല്ലു​ക​ളു​ടെ​ ​ഒ​റി​ജി​ന​ൽ​ ​സൂ​ക്ഷി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​വും​ ​പാ​ലി​ക്കാ​റി​ല്ല.​ ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​ക​ണ​ക്ക് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​ ​പ്ര​വ​ർ​ത്ത​ക​രു​ണ്ട്.

സി.​പി.​എം​ ​പി.​ബി​ ​തു​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി​:​ ​അ​ടു​ത്ത​ ​കൊ​ല്ലം​ ​ന​ട​ക്കാ​നി​രി​ക്കു​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​ ​ത​യ്യാ​റെ​ടു​പ്പും​ ​ആ​നു​കാ​ലി​ക​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ ​ര​ണ്ടു​ ​ദി​വ​സ​ത്തെ​ ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​യോ​ഗം​ ​ഡ​ൽ​ഹി​യി​ൽ​ ​തു​ട​ങ്ങി.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നും​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​ഡ​ൽ​ഹി​ ​ട്രേ​ഡ് ​ഫെ​യ​റി​ലെ​ ​കേ​ര​ളാ​ ​പ​വ​ലി​യ​ൻ​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ന് ​ശേ​ഷം​ ​മു​ഖ്യ​മ​ന്ത്രി​ ​കേ​ര​ള​ത്തി​ലേ​ക്ക് ​മ​ട​ങ്ങും.

മു​ൻ​ ​എം.​എ​ൽ.​എ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​ ​മ​ത്സ​രി​ക്കും

പ​ത്ത​നം​തി​ട്ട​:​ ​‌​ ​ആ​റ​ൻ​മു​ള​ ​മു​ൻ​ ​എം.​എ​ൽ.​എ​യും​ ​സി.​പി.​എം​ ​നേ​താ​വു​മാ​യ​ ​കെ.​സി.​ ​രാ​ജ​ഗോ​പാ​ല​ൻ​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ​മ​ത്സ​രി​ക്കും.​ ​മെ​ഴു​വേ​ലി​ ​പ​ഞ്ചാ​യ​ത്ത് ​എ​ട്ടാം​ ​വാ​ർ​ഡി​ലാ​ണ് ​ജ​ന​വി​ധി​ ​തേ​ടു​ന്ന​ത്.​ ​മു​മ്പ് ​മെ​ഴു​വേ​ലി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റും​ 2006​ ​-​ 2011​ ​കാ​ല​യ​ള​വി​ൽ​ ​ആ​റ​ന്മു​ള​ ​എം.​എ​ൽ.​എ​യും​ ​ആ​യി​രു​ന്നു.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​യി​രു​ന്ന​ ​അ​ദ്ദേ​ഹം​ ​ക​ഴി​ഞ്ഞ​ ​സ​മ്മേ​ള​ന​ ​കാ​ല​യ​ള​വി​ൽ​ ​ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​ക​ടു​ത്ത​ ​വി.​എ​സ്.​ ​പ​ക്ഷ​ക്കാ​ര​നാ​യ​ ​അ​ദ്ദേ​ഹം​ ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ന്റെ​ ​ചി​ത്ര​ത്തോ​ടു​ ​കൂ​ടി​യ​ ​പോ​സ്റ്റ​റാ​ണ് ​പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.