അടൂരിൽ പണിതീരാതെ നഗരസഭാ കെട്ടിടം
അടൂർ : അടൂർ നഗരസഭ കാര്യാലയ സമുച്ചയം നിർമ്മാണം പൂർത്തിയാകാൻ വൈകുന്നു. അടൂർ ബൈപ്പാസിന് സമീപമാണ് കെട്ടിടം പണിയുന്നത്. .മൂന്നുനിലക്കെട്ടിടത്തിന്റെ നിർമ്മാണവും മുനിസിപ്പൽ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയ്ക്കായുള്ള രണ്ടുനില കെട്ടിടത്തിന്റെ നിർമ്മാണവുമാണ് പൂർത്തിയാകാത്തത് .2015 -20 നഗരസഭാ ഭരണസമിതിയുടെ കാലയളവിലാണ് നിർമ്മാണോദ്‌ഘാടനം നടന്നത് .. സാങ്കേതികപ്രശ്നങ്ങളാണ് നിർമ്മാണം നീണ്ടുപോകാൻ കാരണമെന്ന് അധികൃതർ പറയുന്നു. ആദ്യ ഡി പി ആറിൽ 7.34 കോടി രൂപയാണ് അനുവദിച്ചത് .എന്നാൽ ഈ ഫണ്ടുകൊണ്ട് എക്സ്‌റ്റീരിയൽ വർക്ക് മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇന്റീരിയൽ വർക്കുകൾ പൂർത്തിയാക്കാൻ നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് 1.25 കോടി രൂപ വിനിയോഗിക്കേണ്ടിവന്നു. പണി പൂർത്തീകരിക്കാൻ ഇനിയും പണം വേണ്ടിവരും..ഏറ്റവും താഴത്തെ നിലയിൽ പാർക്കിംഗ് സൗകര്യവും കൗൺസിൽ ഹാളും ഓഫീസ് മുറികളുമാണ് . അഞ്ച് ബസുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാവുന്നതരത്തിലാണ് സമീപത്ത് ബസ് ടെർമിനലിന്റെ നിർമ്മാണം . 22 കട മുറികളും ഉണ്ടാകും.
പണി പൂർത്തിയാക്കാൻ കഴിയാത്തത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണെന്ന് ബി,ജെ.പി അടൂർ മണ്ഡലം വൈസ് പ്രസിഡന്റ്
ഗോപൻ മിത്രപുരം പറഞ്ഞു. പത്തു വർഷത്തെ എൽ ഡി എഫ് ഭരണത്തിൽ നേരിടുന്ന വികസന പോരായ്മയുടെ ബാക്കിപത്രമാണ് പൂർത്തിയാകാത്ത കെട്ടി
ടമെന്ന് കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് പറഞ്ഞു.
ഇന്റീരിയർ വർക്കുകൾക്കായി പ്രത്യേകം ഡി പി ആർ സമർപ്പിക്കേണ്ടി വന്നതാണ് കാലതാമസത്തിന് കാരണം. കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലാണ്.
കെ മഹേഷ് കുമാർ , നഗരസഭ ചെയർപേഴ്സൺ