സംവിധായകൻ വി.എം.വിനു കോൺഗ്രസ് സ്ഥാനാർത്ഥി

Friday 14 November 2025 12:00 AM IST

കോഴിക്കോട്: ചലച്ചിത്ര സംവിധായകൻ വി.എം.വിനുവിനെ ഉൾപ്പെടെ സ്ഥാനാർത്ഥിയാക്കി കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കോർപ്പറേഷൻ പിടിക്കാൻ രാഷ്ട്രീയത്തിനപ്പുറത്ത് നിന്നുള്ള പ്രമുഖരെ ഇറക്കുകയെന്ന എ.ഐ.സി.സി നിർദ്ദേശം മാനിച്ചാണ് വിനുവിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. രമേശ് ചെന്നിത്തലയടക്കം പ്രമുഖർ നേരിട്ടുപോയാണ് വി.എം.വിനുമായി ചർച്ച നടത്തിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസും പട്ടികയിലുള്ളതിനാൽ വിനുവിനെ മേയർസ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല.

ഭ​ർ​ത്താ​വി​ന് ​മ​രു​ന്ന് ​വാ​ങ്ങ​ണം: സ്ഥാ​നാ​ർ​ത്ഥി​ ​മ​ഞ്ജു മീ​ൻ​ ​വി​ല്പ​ന​യി​ലാ​ണ്

ബി.​ ​ഉ​ണ്ണി​ക്ക​ണ്ണൻ

കൊ​ല്ലം​:​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​രാ​പ​ക​ൽ​ ​വോ​ട്ട് ​പി​ടി​ക്കാ​നി​റ​ങ്ങു​മ്പോ​ൾ​ ​കൊ​ല്ലം​ ​പ​ന​യം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​ന​യം​ ​വാ​ർ​ഡി​ലെ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​മ​ഞ്ജു​ ​മീ​ൻ​ ​വി​ൽ​പ​ന​യി​ലാ​ണ്.​ ​വോ​ട്ട് ​പി​ടി​ക്കാ​ൻ​ ​മാ​ത്രം​ ​ന​ട​ന്നാ​ൽ​ ​ത​ള​ർ​ന്നു​കി​ട​ക്കു​ന്ന​ ​ഭ​ർ​ത്താ​വി​ന് ​മ​രു​ന്നു​വാ​ങ്ങാ​നാ​കി​ല്ല.​ ​വീ​ട്ടി​ലെ​ ​അ​ടു​പ്പും​ ​പു​ക​യി​ല്ല. അ​തി​രാ​വി​ലെ​ ​മ​ഞ്ജു​ ​സ​മീ​പ​ത്തെ​ ​വീ​ട്ടി​ൽ​ ​ജോ​ലി​ക്കെ​ത്തും.​ ​ഉ​ച്ച​യ്ക്ക് ​വീ​ട്ടി​ലെ​ത്തി​ ​സ്ട്രോ​ക്ക് ​ബാ​ധി​ച്ച് ​കി​ട​ക്കു​ന്ന​ ​ഭ​ർ​ത്താ​വി​നെ​ ​പ​രി​ച​രി​ക്കും.​ ​വൈ​കി​ട്ട് ​മൂ​ന്ന് ​മു​ത​ൽ​ ​കാ​ഞ്ഞി​രം​കു​ഴി​ ​ജം​ഗ്ഷ​നി​ൽ​ ​മീ​ൻ​ ​വി​ല്പ​ന​യ്ക്ക് ​പോ​കും.​ ​പ​ല​ദി​വ​സ​വും​ ​മീ​ൻ​ ​വി​റ്റു​തീ​രാ​ൻ​ ​രാ​ത്രി​ ​ഒ​ൻ​പ​ത് ​മ​ണി​ ​ക​ഴി​യും.​ ​പോ​ളിം​ഗ് ​ദി​വ​സം​ ​വ​രെ​ ​വീ​ട്ടു​ചെ​ല​വി​നും​ ​ഭ​ർ​ത്താ​വി​ന്റെ​ ​ചി​കി​ത്സ​യ്ക്കു​മു​ള്ള​ ​പ​ണം​ ​സു​മ​ന​സു​ക​ളി​ൽ​ ​നി​ന്ന് ​വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​മ​ഞ്ജു​ ​വ​ഴ​ങ്ങി​യി​ട്ടി​ല്ല.​ ​വീ​ട്ടു​ജോ​ലി​ക്കെ​ത്താ​തെ​ ​ആ​ ​കു​ടും​ബ​ത്തെ​ ​വി​ഷ​മി​പ്പി​ക്കാ​നും​ ​മ​ഞ്ജു​വി​ന് ​മ​ന​സി​ല്ല. തി​ര​ഞ്ഞെ​ടു​പ്പ് ​തീ​രും​ ​വ​രെ​ ​മീ​ൻ​ ​വി​ല്പ​ന​യു​ടെ​ ​സ​മ​യം​ ​അ​ല്പം​ ​കു​റ​യ്ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​ജോ​ലി​ക്ക് ​പോ​കു​ന്ന​ ​വീ​ട്ടി​ൽ​ ​രാ​വി​ലെ​ ​പ​ത്തു​മ​ണി​ക്ക് ​ശേ​ഷം​ ​എ​ത്തി​യാ​ൽ​ ​മ​തി​യോ​ ​എ​ന്നും​ ​ചോ​ദി​ക്കും. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ​ ​ഭ​ർ​ത്താ​വ് ​ശി​വ​രാ​മ​ൻ​ ​ര​ണ്ട​ര​ ​വ​ർ​ഷം​ ​മു​മ്പ് ​കി​ട​പ്പി​ലാ​യ​തോ​ടെ​യാ​ണ് ​മ​ഞ്ജു​ ​ജോ​ലി​ക്കി​റ​ങ്ങി​യ​ത്.​ ​വീ​ട്ടു​ജോ​ലി​ക്ക് ​മാ​ത്രം​ ​പോ​യാ​ൽ​ ​ഭ​ർ​ത്താ​വി​ന്റെ​ ​ചി​കി​ത്സ​യ്ക്ക് ​വാ​ങ്ങി​യ​ ​ക​ടം​ ​തീ​രി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് ​ഏ​ഴ് ​മാ​സം​ ​മു​മ്പ് ​മീ​ൻ​ ​വി​ല്പ​ന​ ​ആ​രം​ഭി​ച്ച​ത്.​ ​ര​ണ്ട് ​പെ​ൺ​മ​ക്ക​ൾ​ ​വി​വാ​ഹി​ത​രാ​ണ്.