പരസ്യ പോരിലേക്ക് സി.പി.എം- സി.പി.ഐ, പി.എം ശ്രീ പദ്ധതി: കെടാതെ കനൽ

Friday 14 November 2025 12:00 AM IST

തിരുവനന്തപുരം: ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് സി.പി.എമ്മിനെ ആരും പഠിപ്പിക്കേണ്ടെന്ന് പി.എം ശ്രീ വിഷയത്തിൽ സി.പി.ഐയെ ലക്ഷ്യമിട്ട് മന്ത്രി വി. ശിവൻകുട്ടിയുടെ പരസ്യ വിമർശനം. വിദ്യാഭ്യാസ മന്ത്രിയെ പഠിപ്പിക്കാൻ താൻ ആളല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടി. അതിന് അർഹർ എം.എ. ബേബിയും എം.വി. ഗോവിന്ദനുമാണെന്നും ബിനോയ്.

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.ഐ കൊളുത്തിയ വി​വാദക്കനൽ ഇടതുമുന്നണിയിൽ വീണ്ടും ആളിക്കത്തുന്നു. ബിനോയ് വിശ്വത്തിനെതിരെ ശിവൻകുട്ടി നടത്തിയ പരസ്യ വിമർശനത്തിലൂടെ വീണ്ടും പ്രകടമാകുന്നത് വിഷയത്തിൽ ഇരുപാർട്ടികളും തമ്മിലുള്ള രൂക്ഷമായ ഭിന്നത. സി.പി.ഐ സമ്മർദ്ദത്തിന് വഴങ്ങി പദ്ധതി താത്കാലികമായി മരവിപ്പിക്കാൻ കേന്ദ്രത്തിന് സർക്കാർ കത്തു നൽകിയതിന് പിന്നാലെയാണിത്. കത്തയച്ചത് ഇടതു രാഷ്ട്രീയത്തിന്റെ വിജയമാണെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനക്കെതിരെയായിരുന്നു ശിവൻകുട്ടിയുടെ വിമർശനം.

''കേന്ദ്ര സർക്കാരിന് അയച്ച കത്ത് ആരുടെയും വിജയവും പരാജയവും അല്ല. വിഷയത്തിൽ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ വിജയമായും മറ്റൊരു കൂട്ടരുടെ പരാജയമായും കാണുന്നില്ല.ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയിലുള്ള കാര്യങ്ങൾ ആരെ ലക്ഷ്യമിട്ടാണെന്നു മനസിലാകും. നമ്മളൊന്നും മണ്ടൻമാരല്ലല്ലോ. പി.എം ശ്രീയുമായി ബന്ധപ്പെട്ട് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയെക്കുറിച്ചുപോലും ചില കേന്ദ്രങ്ങൾക്ക് പുച്ഛമാണ്. പദ്ധതിയിൽനിന്നു പൂർണമായി പിന്മാറിയിട്ടില്ല. താത്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്തത്.

ഇടതുമൂല്യങ്ങളിൽ നിന്ന് ആര് എപ്പോൾ പുറകോട്ടു പോയിട്ടുണ്ട് എന്നതു സംബന്ധിച്ച് പോസ്റ്റുമോർട്ടം നടത്തുന്നില്ല. ആരൊക്കെയാണ് ദേശീയതലത്തിൽ സമരം ചെയ്തതെന്നും ത്യാഗം സഹിച്ചതെന്നും ഈ അവസരത്തിൽ അളക്കാനുമില്ല''. പത്രസമ്മേളനത്തിൽ ശിവൻകുട്ടി പറഞ്ഞു.

'ഫണ്ട് കിട്ടിയില്ലെങ്കിൽ

ഉത്തരവാദിത്വം എനിക്കല്ല'

കത്ത് കൊടുത്ത സ്ഥിതിക്ക് കേന്ദ്ര ഫണ്ട് കിട്ടുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി. എസ്.എസ്.കെയുടെ 1,300 കോടിയോളംരൂപ കിട്ടിയില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസമന്ത്രി എന്നനിലയിൽ എനിക്കായിരിക്കില്ല. അത് ഏറ്റെടുക്കേണ്ടവർ ഏറ്റെടുത്തു കൊള്ളണം.

'എൽ.ഡി.എഫ്

രാഷ്ട്രീയമാണ് വലുത്'

പി.എം ശ്രീയിൽ ഇടതുരാഷ്ട്രീയത്തിന്റെ വിജയമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രകോപിതനാകാൻ ഞാനില്ല. അതിന് തന്റെ രാഷ്ട്രീയബോധം അനുവദിക്കുന്നില്ല. ആ രാഷ്ട്രീയബോധം എല്ലാവർക്കും വേണം. എൽ.ഡി.എഫ് രാഷ്ട്രീയമാണ് വലുത്. ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ എന്താണ് കാരണമെന്ന് അറിയില്ല.

കേ​ന്ദ്ര​ ​ഫ​ണ്ട് ​ഔ​ദാ​ര്യ​മ​ല്ല: മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്രാ​വി​ഷ്കൃ​ത​ ​പ​ദ്ധ​തി​ക​ൾ​ ​വ​ഴി​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​ല​ഭി​ക്കു​ന്ന​ ​ഫ​ണ്ട് ​കേ​ര​ള​ത്തി​ന്റെ​ ​അ​വ​കാ​ശ​മാ​ണെ​ന്നും​ ​ഔ​ദാ​ര്യ​മ​ല്ലെ​ന്നും​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ ​വേ​ണ്ടി​യാ​ണ് ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഫ​ണ്ടി​നാ​യി​ ​ശ്ര​മി​ക്കു​ന്ന​ത് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​ക​ട​മ​യും​ ​ജ​ന​ങ്ങ​ളോ​ടു​ള്ള​ ​പ്ര​തി​ബ​ദ്ധ​ത​യു​മാ​ണ്. പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​യി​ൽ​ ​ഒ​പ്പു​വ​യ്ക്കാ​നു​ള്ള​ ​ആ​ദ്യ​ഘ​ട്ട​ ​ശ്ര​മം​പോ​ലും​ ​ന​മ്മു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​നി​യ​മ​ങ്ങ​ൾ​ക്കും​ ​പാ​ഠ്യ​പ​ദ്ധ​തി​ക്കും​ ​എ​തി​ര​ല്ലാ​ത്ത​ ​ഭാ​ഗ​ങ്ങ​ൾ​ ​മാ​ത്രം​ ​സ്വീ​ക​രി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു.​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​മ​ത​നി​ര​പേ​ക്ഷ​ത​യും​ ​പു​രോ​ഗ​മ​ന​ ​സ്വ​ഭാ​വ​വും​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത് ​ഇ​ട​തു​പ​ക്ഷ​ ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​ ​അ​ടി​യു​റ​ച്ച​ ​നി​ല​പാ​ടാ​ണ്.​ ​അ​തി​ൽ​ ​വി​ട്ടു​വീ​ഴ്ച​യി​ല്ല.​ ​കേ​ര​ള​ത്തി​ന്റെ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​സം​ര​ക്ഷ​ണ​ ​യ​ജ്ഞം​ ​ഒ​രു​ ​പ​ദ്ധ​തി​യെ​ ​ആ​ശ്ര​യി​ച്ച​ല്ല​ ​മു​ന്നോ​ട്ട് ​പോ​കു​ന്ന​ത്.

പി.​എം​ ​ശ്രീ​ ​ചോ​ദ്യ​ത്തിൽ ക്ഷോ​ഭി​ച്ച് ​മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി​:​ ​പി.​എം​ ​ശ്രീ​യെ​ക്കു​റി​ച്ചു​ള്ള​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ത്തി​ൽ​ ​ക്ഷു​ഭി​ത​നാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​യോ​ഗ​ത്തി​ൽ​ ​പി.​എം​ ​ശ്രീ​ ​ച​ർ​ച്ച​യാ​യോ​ ​എ​ന്ന​ ​ചോ​ദ്യ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​യെ​ ​ചൊ​ടി​പ്പി​ച്ച​ത്.​ ​പ​ത്ര​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യി​ട്ട് ​എ​ത്ര​ ​കാ​ല​മാ​യി​ ​എ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​തി​രി​കെ​ ​ചോ​ച്ചു.​ ​സി.​പി.​എം​ ​പൊ​ളി​റ്റ് ​ബ്യൂ​റോ​ ​യോ​ഗ​ത്തി​നി​ടെ​ ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി​ ​പു​റ​ത്തു​പോ​കു​മ്പോ​ഴാ​യി​രു​ന്നു​ ​ചോ​ദ്യ​വും​ ​മ​റു​ചോ​ദ്യ​വും. സി.​പി.​ഐ​യു​ടെ​ ​സ​മ്മ​ർ​ദ്ദ​ത്തി​നു​ ​വ​ഴ​ങ്ങി​ ​പി.​എം​ ​ശ്രീ​ ​പ​ദ്ധ​തി​ ​മ​ര​വി​പ്പി​ക്കു​ന്ന​താ​യി​ ​കേ​ര​ളം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കേ​ന്ദ്ര​ത്തി​ന് ​ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.​ ​അ​തി​നു​ശേ​ഷം​ ​ന​ട​ക്കു​ന്ന​ ​ആ​ദ്യ​ ​പി.​ബി​ ​യോ​ഗ​ത്തി​നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ഡ​ൽ​ഹി​യി​ൽ​ ​എ​ത്തി​യ​ത്.