ഹൃദ്രോഗം : ഓസ്കാർ വിരമിച്ചേക്കും
Friday 14 November 2025 12:28 AM IST
സാവോപോളോ : വൈദ്യ പരിശോധനയ്ക്കിടെ കുഴഞ്ഞുവീഴുകയും വിദഗ്ധ പരിശോധനയിൽ ഹൃദ്രോഗം സ്ഥിരീകരിക്കുകയും ചെയ്ത ബ്രസീലിയൻ ഫുട്ബാളർ ഓസ്കാർ കളിക്കളത്തിൽനിന്ന് വിരമിച്ചേക്കും.ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ മുൻ താരവും 34കാരനുമായ ഓസ്കർ തന്റെ ജന്മനാട്ടിലെ ആദ്യകാല ക്ളബ് സാവോപോളോയിൽ വച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് കുഴഞ്ഞുവീണത്. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്.
ബ്രസീലിനായി 2014 ലോകകപ്പിൽ നെയ്മർക്കൊപ്പം കളിച്ച ഓസ്കാർ 2012 മുതൽ 2017 വരെ ചെൽസിയിലായിരുന്നു. 2017ൽ ചൈനീസ് ക്ലബ്ബായ ഷാംഗ്ഹായ് പോർട്ടിലേക്ക് മാറി. 2024 വരെ അവിടെ തുടർന്നു. ഈ വർഷമാണ് സാവോപോളോയിലേക്ക് മടങ്ങിയത്.