ജില്ലാ വ്യാപാരഭവൻ ഉദ്ഘാടനം 16ന്
കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ വ്യാപാരഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനം 16ന് നടക്കും. രാവിലെ 10ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. എം.നൗഷാദ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ എന്നിവർ സ്നേഹസ്പർശം കുടുംബ സഹായ വിതരണം നിർവഹിക്കും.
ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ അദ്ധ്യക്ഷനാകും. പി.കുഞ്ഞാവു ഹാജി, ദേവസ്യ മേച്ചേരി എന്നിവർ മുഖ്യാതിഥികളാകും. കൗൺസിൽ ഹാൾ, ഓഫീസ് സമുച്ചയം, മിനി കോൺഫറൻസ് ഹാൾ എന്നിവയടങ്ങുന്നതാണ് ജില്ലാ വ്യാപാര ഭവൻ. ഉദ്ഘാടനത്തിന്റെ ഭാഗമായി പത്ത് കുടുംബങ്ങൾക്ക് സ്നേഹസ്പർശം കുടുംബ സുരക്ഷാ പദ്ധതി വഴി 10 ലക്ഷം രൂപവീതം വിതരണം ചെയ്യും.
105 കുടുംബങ്ങളിലേക്കായി 10.5 കോടി രൂപ ഇതിനകം വിതരണം ചെയ്യാനും പദ്ധതി വഴി കഴിഞ്ഞു. 1981ലാണ് ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി രൂപീകരിച്ചത്. വ്യാപാര ഭവന്റെ ഒന്നും രണ്ടും നിലകൾ 2016ൽ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തിരുന്നു. മൂന്നും നാലും നിലകളാണ് ഇപ്പോൾ പൂർത്തിയാക്കിയത്. നാലാം നിലയിൽ വിശാലമായ കൗൺസിൽ ഹാളും മൂന്നാം നിലയിൽ കോൺഫറൻസ് ഹാളുമാണ് സജ്ജമാക്കിയത്.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, ജന.സെക്രട്ടറി ജോജോ.കെ.എബ്രഹാം, ട്രഷറർ എസ്.കബീർ, ബി.രാജീവ്, എൻ.രാജീവ്, എസ്.രമേശ് കുമാർ, എ.അൻസാരി, എ.കെ.ജോഹർ, ജോൺസൺ ജോസഫ്, ജി.പരമേശ്വരൻ നായർ, ആർ.ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.