ഓപ്പൺ യൂണി. സോണൽ കലോത്സവം ഫാത്തിമയിൽ നാളെയും മറ്റന്നാളും
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സോണൽ കലോത്സവം നാളെയും മറ്റന്നാളുമായി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ചേരുന്ന കൊല്ലം റീജിയണിലെ പതിനൊന്ന് പഠന കേന്ദ്രങ്ങളിൽ നിന്നായി ആയിരത്തിൽപ്പരം കലാപ്രതിഭകൾ പങ്കെടുക്കും.
നാളെ രാവിലെ 10.30ന് കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ.ജെ.ഗ്രേഷ്യസ് അദ്ധ്യക്ഷനാകും. വൈസ് ചാൻസലർ പ്രൊഫ. ഡോ.വി.പി.ജഗതിരാജ് മുഖ്യ പ്രഭാഷണം നടത്തും. ജനറൽ കൺവീനർ പ്രൊഫ. ഡോ.സോഫിയ രാജൻ, സിൻഡിക്കേറ്റ് അംഗങ്ങളായ വി.പി.പ്രശാന്ത്, പ്രൊഫ. പി.പി.അജയകുമാർ, ഡോ. എം.ജയപ്രകാശ്, രജിസ്ട്രാർ ഡോ. ആർ.ഐ.ബിജു, ഫാ. അഭിലാഷ് ഗ്രിഗറി, ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ, ഫാ. വിനോദ് സെലസ്റ്റിൻ, എൽ.എസ്.സി കോ- ഓർഡിനേറ്റർ ശാന്തിനി വില്യം എന്നിവർ സംസാരിക്കും.
രചന, കലാ മത്സരങ്ങളായി 36 വ്യക്തിഗത ഇനങ്ങളാണ് ആദ്യദിനം. 16ന് രാവിലെ മത്സരങ്ങൾ പുനരാരംഭിക്കും, 15 ഇനങ്ങളാണുള്ളത്. രാത്രി 7ന് സമാപന സമ്മേളനം ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. ഡോ.വി.പി.ജഗതിരാജ്, സിൻഡിക്കേറ്റ് അംഗം ഡോ. സി.ഉദയകല, ഡോ. ആർ.ഐ.ബിജു, എം.ശരണ്യ, പ്രൊഫ. ജെ.ഗ്രേഷ്യസ്, ടി.ബിജുമോൻ, പ്രൊഫ. എസ്.സുതീഷ്ണ ബാബു, പ്രൊഫ. ബിനോ ജോയ്, ഡോ. സി.ഗോപകുമാർ, കെ.എസ്.ശാലിനി, പ്രൊഫ. സോഫിയ രാജൻ എന്നിവർ സംസാരിക്കും. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. യൂണിവേഴ്സിസിറ്റിയുടെ കീഴിലുള്ള അഞ്ച് റീജിയണൽ സെന്ററുകളിലും സോണൽ കലോത്സവങ്ങൾ ഇതേ ദിവസങ്ങളിൽ നടക്കും. 28 മുതൽ 30 വരെ കോഴിക്കോട് വച്ചാണ് യൂണിവേഴ്സിറ്റി കലോത്സവം.