ജില്ലാ സമ്മേളനം
Friday 14 November 2025 12:44 AM IST
കൊല്ലം: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്സ് കേരളയുടെ 39ാമത് ജില്ലാ സമ്മേളനം 15, 16 തീയതികളിൽ ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ നടക്കും. 15ന് രാവിലെ 10ന് മേയർ ഹണി ബഞ്ചമിൻ ഓട്ടോമൊബൈൽ എക്സ്പോ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് പീരങ്കി മൈതാനത്ത് നിന്ന് പ്രകടനം. പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആർ.സുശീലൻ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് കെ.ജി.ഗോപകുമാർ, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, എം.മുകേഷ്, ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്, ജില്ലാ സെക്രട്ടറി കെ.രവീന്ദ്രൻ, സുധീർ മേനോൻ, കരമന ഗോപകുമാർ, ദിലീപ് കുമാർ എന്നിവർ സംസാരിക്കും. 16ന് പ്രതിനിധി സമ്മേളനം. പത്രസമ്മേളനത്തിൽ ആർ.സുശീലൻ, കെ.രവീന്ദ്രൻ, മനോജ് കുമാർ, വി.ശ്രീജിത്ത്, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.