അണ്ണാ ഡി.എച്ച്.ആർ.എം മത്സരിക്കും
Friday 14 November 2025 12:46 AM IST
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ 100 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അണ്ണാ ഡി.എച്ച്.ആർ.എം പാർട്ടി മത്സരിക്കുമെന്ന് ഭാരവാഹികൾ. 'കുടിൽ' ചിഹ്നത്തിലാണ് മത്സരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 50 സീറ്റുകളിൽ മത്സരിച്ചിരുന്നു. 22,350 വോട്ടുകൾ അന്ന് ആകെ നേടാൻ കഴിഞ്ഞു. തുടർന്നുള്ള അഞ്ച് വർഷക്കാലം കൂടുതൽ അടിത്തട്ട് പ്രവർത്തനങ്ങൾ നടത്തിയതിനാൽ വിജയ സാദ്ധ്യതയുണ്ട്. പ്രമുഖ കക്ഷികളുടെ ജയപരാജയങ്ങൾ നിർണയിക്കാനും കഴിയും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര, ജനറൽ സെക്രട്ടറി സജി കൊല്ലം, സത്യനേശൻ എറണാകുളം, ഷണ്മുഖൻ പരവൂർ, ബൈജു പത്തനാപുരം എന്നിവർ പങ്കെടുത്തു.