ബാലഭവനിൽ ശിശുദിനാഘോഷം
Friday 14 November 2025 12:46 AM IST
കൊല്ലം: ജവഹർ ബാലഭവനിലെ ശിശുദിനാഘോഷ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 4ന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എസ്.ജയൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പ്രധാനമന്ത്രി എസ്.ദേവനന്ദ അദ്ധ്യക്ഷയാകും. ബാലഭവൻ ചെയർമാൻ എസ്.നാസർ, വൈസ് ചെയർമാൻ പ്രകാശ്.ആർ.നായർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആനയടി പ്രസാദ്, ബീന സജീവ്, പി.ഡി.ജോസ്, ഗിരിജ സുന്ദരൻ, കൺവീനർ എം.എസ്.പ്രേമകുമാരി എന്നിവർ ആശംസകൾ നേരും. ശിശുദിനാഘോഷ ഭാഗമായി നടത്തിയ വിവിധ കലാമത്സരങ്ങളിൽ വിജയികളായവർക്ക് ചടങ്ങിൽ ക്യാഷ് അവാർഡും ഉപഹാരവും ബഹുമതിപത്രവും നൽകും. വൈകിട്ട് 3 മുതൽ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് എസ്.നാസർ അറിയിച്ചു.