വധശ്രമം, പ്രതി പിടിയിൽ

Friday 14 November 2025 12:52 AM IST

കരുനാഗപ്പള്ളി: മദ്ധ്യവയസ്കനെ വധിക്കാൻ ശ്രമിച്ച പ്രതി കരുനാഗപ്പള്ളി പട. വടക്ക് കുറവന്റെ പടിഞ്ഞാറ്റതിൽ മഹേഷിനെ (45 ) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ അയൽവാസിയായ അനിൽ കുമാറിന്റെ നെഞ്ചത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ അനിൽ കുമാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സന്തോഷ് കുമാർ, അശോക് കുമാർ, എസ്.സി.പി.ഒ ശ്രീകാന്ത്, ശ്രീനാഥ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.