പുസ്തക അവലോകനം
Friday 14 November 2025 12:54 AM IST
കൊല്ലം: നിറവ് സാഹിത്യ സംഘടനയുടെ ആഭിമുഖ്യത്തിൽ 16ന് ഉച്ചയ്ക്ക് 2ന് കൊല്ലം ഡീസന്റ് മുക്കിലുള്ള സ്വരാഞ്ജലി മ്യൂസിക് ഹാളിൽ പുസ്തക അവലോകനവും കവിഅരങ്ങും നടക്കും. സി.എസ്.ഗീത രചിച്ച 'അരയാലിലയിൽ ഒന്ന്' എന്ന കാവ്യ സമാഹാരമാണ് ചർച്ച ചെയ്യുന്നത്. സാഹിത്യകാരൻ എ.റഹിം കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അവലോകനം കവി പ്രൊഫ. അരുൺ കോളശ്ശേരി ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനായ മയ്യനാട് അജയ് കുമാർ, എം.കെ.കരിക്കോട്, ചവറ ബെഞ്ചമിൻ, സ്റ്റാൻലി മങ്ങാട്, എസ്.ജഗൽ മോഹൻ, കെ.വി.ജ്യോതിലാൽ, കുരീപ്പുഴ സിറിൽ, ബാബു.എൻ കുരീപ്പുഴ എന്നിവർ സംസാരിക്കും. കവിയരങ്ങ് കവയിത്രി സീനാരവി വള്ളിക്കുന്നം ഉദ്ഘാടനം ചെയ്യും. കവി രാജൻ.പി.തോമസ് അദ്ധ്യക്ഷനാകും.