കൊല്ലം കോർപ്പറേഷൻ: 54 സ്ഥാനാർത്ഥികളെ ഒരുമിച്ച് പ്രഖ്യാപിച്ച് എൽ.ഡി.എഫ്

Friday 14 November 2025 12:56 AM IST

കൊല്ലം: കൊല്ലം കോർപ്പറേഷനിലെ 54 എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ ഇന്നലെ ഒരുമിച്ച് പ്രഖ്യാപിച്ചു. സി.പി.എം, സി.പി.ഐ, ജനതാദൾ (എസ്) സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ബി) എന്നിവർക്ക് നൽകിയ ഓരോ ഡിവിഷനിലെ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞ തവണ സി.പി.എം 35 ഡിവിഷനുകളിലും സി.പി.ഐ 16 ഇടത്തുമാണ് മത്സരിച്ചിരുന്നത്. ഇത്തവണ ഓരോ ഡിവിഷനുകൾ വീതം അധികമായെടുത്ത് സി.പി.എം- 36 , സി.പി.ഐ- 17 എന്നിങ്ങനെയാണ് മത്സരിക്കുന്നത്. പാർട്ടി പിളർന്നതിനാൽ ഐ.എൻ.എല്ലിന് ഇത്തവണ സീറ്റ് നൽകിയില്ല. കേരള കോൺഗ്രസ് എമ്മിന് തെക്കുംഭാഗവും കേരള കോൺഗ്രസ് ബിക്ക് അഞ്ചാലുംമൂട് ഈസ്റ്റുമാണ് നൽകിയിരിക്കുന്നത്.

എൽ.ഡി.എ​എ​ഫ് ജി​ല്ലാ കൺ​വീ​നർ പി.എ​സ്.സു​പാൽ എം.എൽ.എ​യാ​ണ് സ്ഥാ​നാർ​ത്ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ, സി.പി.ഐ ജി​ല്ലാ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ​സ്.ജ​യ​മോ​ഹൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.എ​ച്ച്.ഷാ​രി​യർ, ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം എ​ക്‌​സ്.ഏ​ണ​സ്റ്റ്, കേ​ര​ള കോൺ​ഗ്ര​സ് (എം) ജി​ല്ലാ പ്ര​സി​ഡന്റ് വ​ഴു​താ​ന​ത്ത് ബാ​ല​ച​ന്ദ്രൻ, ജ​ന​താ​ദൾ (എ​സ്) ജി​ല്ലാ പ്ര​സി​ഡന്റ് സി.കെ.ഗോ​പി എ​ന്നി​വർ പ​ങ്കെ​ടു​ത്തു.

പ്രമുഖ നേതാക്കൾ രംഗത്ത്

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.അനിരുദ്ധൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എം.ഇക്ബാൽ, എസ്.പ്രസാദ്, മുൻ മേയർ വി.രാജേന്ദ്രബാബു, നിലവിലെ മേയർ ഹണി ബഞ്ചമിൻ തുടങ്ങിയ പ്രമുഖ നേതാക്കളെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളാക്കിയിട്ടുണ്ട്.

സി.പി.എം സ്ഥാനാർത്ഥികൾ: താമരക്കുളം- എ.എം.ഇക്ബാൽ ആശ്രാമം- ആശ്രാമം ഉണ്ണിക്കൃഷ്ണൻ കുരീപ്പുഴ വെസ്റ്റ്- എ.എം.മുസ്തഫ മുളങ്കാടകം- എ.വിഷ്ണു കൈക്കുളങ്ങര- മിന്നു റോബിൻ തങ്കശേരി- സബീന സ്റ്റാൻലി തേവള്ളി- ലക്ഷ്മി കച്ചേരി- മീനു ഗിരീഷ് തിരുമുല്ലവാരം- സുജാത രതികുമാർ മുണ്ടയ്ക്കൽ- ഗിരിജ സുന്ദരൻ ഉളിയക്കോവിൽ ഈസ്റ്റ്- വി.രാജേന്ദ്രബാബു കന്റോൺമെന്റ്- ദീപ തോമസ് കോയിക്കൽ - എ.എം.റാഫി അറുനൂറ്റിമംഗലം- എസ്.പ്രസാദ് ചാത്തിനാംകുളം- എം.എ.സത്താർ കരിക്കോട്- സി.ബാബു കോളേജ്- ആർ.സുജിത്ത്കുമാർ പാൽക്കുളങ്ങര- ബാബു അമ്മൻനട- നിർമ്മല അയത്തിൽ- ജാരിയത്ത് മണക്കാട്- നിസാമുദ്ദീൻ കയ്യാലയ്ക്കൽ- എസ്.ഷബീർ ആക്കോലിൽ- എസ്.അശോക് കുമാർ ഇരവിപുരം- നിഷ തെക്കേവിള- സിന്ധുരാജീവ് ഭരണിക്കാവ്- ലക്ഷ്മി പള്ളിമുക്ക്- സലീന ശക്തികുളങ്ങര- മീനാകുമാരി മീനത്തുചേരി- എജിൻ സാമുവൽ ആലാട്ട്കാവ്- രാജശ്രീ കന്നിമേൽ- പി.ജെ.രാജേന്ദ്രൻ വള്ളിക്കീഴ്- വിദ്യ മനോജ് നീരാവിൽ- ആർ.മഹേഷ് അഞ്ചാലുംമൂട് വെസ്റ്റ്-സബിത മതിലിൽ- ബി.പ്രശാന്ത് കുന്നിന്മേൽ വെസ്റ്റ്- വി.കെ.അനിരുദ്ധൻ

സി.പി.ഐ സ്ഥാനാർത്ഥികൾ

വടക്കുംഭാഗം- ഹണി ബെഞ്ചമിൻ കടപ്പാക്കട- ജി.വിജു ഉളിയക്കോവിൽ- കവിത വർഗീസ് കല്ലുംതാഴം- വിജയ ഫ്രാൻസിസ് മങ്ങാട്- അജീന പ്രശാന്ത് പാലത്തറ- എസ്.ഗിരിജ കിളികൊല്ലൂർ- ഇ.മാജിദ പട്ടത്താനം- സൈജു വടക്കേവിള- ബൈജു.എസ് പട്ടത്താനം ഉദയമാർത്താണ്ഡപുരം- ദേവിക വാളത്തുംഗൽ- സുജ പോർട്ട്- വിനിത വിൻസെന്റ് കുരിപ്പുഴ- എൻ.ഗോപാലകൃഷ്ണൻ ശക്തികുളങ്ങര ഹാർബർ - പി.ജെ.നിക്സൺ കടവൂർ- ജയഗിരീഷ് കാവനാട് -പി.ഉഷാകുമാരി പുന്തലത്താഴം- പ്രിജി

ജനതാദൾ (എസ്) സ്ഥാനാർത്ഥി കൊല്ലൂർവിള- നുജുമുദ്ദീൻ അഹമ്മദ്