സി.ബി.എസ്.ഇ കലോത്സവം: ഒപ്പത്തിനൊപ്പം മലബാറും തൃശൂരും
കോട്ടയം: സംസ്ഥാന സി.ബി.എസ്.ഇ കലോത്സവത്തിൽ മലബാർ സഹോദയും തൃശൂർ സഹോദയും തമ്മിൽ കിരീടപ്പോര് മറുകുന്നു.. വിവിധ ഇനങ്ങളിലായി 432 പോയിന്റുമായി മലബാർ സഹോദയ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൃശൂർ സഹോദയ 427 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. 408 പോയിന്റ് വീതം നേടിയ തൃശൂർ സെൻട്രൽ സഹോദയയും, കൊച്ചി സഹോദയയും മൂന്നാം സ്ഥാനം പങ്കിടുന്നു. 400 പോയിന്റോടെ കോട്ടയം സഹോദയ നാലാം സ്ഥാനത്തുണ്ട്. മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്‌കൂളാണ് 62 പോയിന്റുമായി സ്‌കൂളുകളുടെ പട്ടികയിൽ മുന്നിൽ. തൃശൂർ സെൻട്രൽ സഹോദയയിലെ ചന്ദ്രാപ്പിന്നി എസ്.എൻ വിദ്യാ ഭവൻ സീനിയർ സെക്കൻഡറി സ്‌കൂൾ 40 പോയിന്റുമായി രണ്ടാമതുണ്ട്. കണ്ണൂർ സഹോദയയിലെ ചാലാ ചിന്മയ വിദ്യാലയയാണ് 36 പോയിന്റുമായി മൂന്നാമത്. കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്‌കൂൾ അടക്കമുള്ള 35 വേദികളിലായാണ് കലോത്സവം നടക്കുന്നത്.