കുട്ടികളെ ഭഗവത്ഗീത പഠിപ്പിക്കുന്നത് നല്ലതായിരിക്കും; മന്ത്രി വേദിയിലിരിക്കെ വൈക്കം വിജയലക്ഷ്മിയുടെ പരാമർശം

Friday 14 November 2025 1:31 PM IST

തിരുവനന്തപുരം: കുട്ടികളെ ഭഗവത്ഗീത പഠിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. നിശാഗന്ധിയിൽ സംഘടിപ്പിച്ച സംസ്ഥാനതല ശിശുദിനാചരണത്തിന്റെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കവേയായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ പരാമർശം.

'കുട്ടികൾക്ക് ഭഗവത്ഗീതയെക്കുറിച്ചുള്ള അറിവുകൾ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എനിക്ക് പറയാനുള്ളത്. പിഞ്ചുഹൃദയത്തെ എല്ലാവരും ദേവാലയമായി കാണുക. അവരുടെ കിളിക്കൊഞ്ചലുകൾ മണിനാദമായി വിചാരിക്കുക. അവർ ദൈവത്തിന്റെ മക്കളാണ്. സത്യത്തിൻ പ്രഭ തൂവുന്ന ദൈവങ്ങളാണ് കുട്ടികൾ. അവരെ നമുക്ക് ബഹുമാനിക്കാം. അവരുടെ നല്ല ഭാവിക്കായി പ്രാർത്ഥിക്കാം. ദൈവത്തോട് നന്ദി പറയുന്നു.'- വൈക്കം വിജയലക്ഷ്മി പറഞ്ഞു.

കുട്ടികൾക്കായി മനോഹരമായി പാട്ടുകൾ കൂടി പാടിയ ശേഷമാണ് വൈക്കം വിജയലക്ഷ്മി വേദി വിട്ടത്. പരിപാടിയിൽ മന്ത്രി വീണാ ജോർജും പങ്കെടുത്തിരുന്നു. വൈക്കം വിജയലക്ഷ്മി പാട്ടുപാടുന്നത് മന്ത്രി ഫോണിലെ ക്യാമറയിൽ പകർത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.