ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന

Saturday 15 November 2025 1:36 AM IST

കൊച്ചി: ലോക പ്രമേഹദിനത്തോട് അനുബന്ധിച്ച് കടവന്ത്ര ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധനയും ബോധവത്കരണവും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്യാമ്പിനോടനുബന്ധിച്ച് എൻഡോക്രൊനോളജിസ്റ്റ് ഡോ. എസ്.എം. കാർത്തിക് പ്രമേഹസംബന്ധമായ അസുഖങ്ങളും ചികിത്സയും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ക്യാമ്പിന്റെ തുടർച്ചയായി 30 വരെ കടവന്ത്ര ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിൽ 40 വയസിന് മേൽ പ്രായമുള്ളവർക്ക് സൗജന്യമായി നേത്ര പരിശോധനയുണ്ടാകും. തുടർന്ന് വരുന്ന സ്‌കാനുകൾക്കും ടെസ്റ്റുകൾക്കും 30 ശതമാനം ഇളവും നൽകും. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 99950 34567