ജില്ലാ പഞ്ചായത്ത് പിടിക്കാൻ എൽ.ഡി.എഫ്
കൊച്ചി: ജില്ലാപഞ്ചായത്ത് ഭരണം പിടിക്കാൻ പരിചയ സമ്പന്നരെ രംഗത്തിറക്കി എൽ.ഡി.എഫ്. ആകെയുള്ള 28 ഡിവിഷനുകളിൽ 22 സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. സി.പി.എം 18 ഡിവിഷനിലെയും സി.പി.ഐ നാല് ഡിവിഷനിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എം സ്ഥാനാർഥികളെ ജില്ലാ സെക്രട്ടറി എസ്. സതീഷും സി.പി.ഐ സ്ഥാനാർഥികളെ ജില്ലാ സെക്രട്ടറി എൻ. അരുണും വാർത്താസമ്മേളനങ്ങളിലാണ് പ്രഖ്യാപിച്ചത്.
സി.പി.ഐയുടെ ഒന്നും കേരള കോൺഗ്രസ് എം, കോൺഗ്രസ് എസ്, കേരള കോൺഗ്രസ് ബി, എൻ.സി.പി എന്നിവരുടെയും സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. സി.പി.എമ്മിന്റെ 18ൽ 11 പേരും സ്ത്രീകളാണ്. മുളന്തുരുത്തി ഡിവിഷനിൽ മത്സരിക്കുന്ന നിയമവിദ്യാർത്ഥിനിയായ 22കാരി ആൻ സാറ ജോൺസണാണ് പട്ടികയിലെ ബേബി. നിലവിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ആറ് പേരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രണ്ട് പേരും പട്ടികയിൽ ഇടം പിടിച്ചു.
സ്ഥാനാർത്ഥികൾ (ഡിവിഷൻ, പേര്)
സി.പി.എം
ചെറായി-------കെ.എസ്. നിബിൻ മൂത്തകുന്നം------ലീന വിശ്വൻ കറുകുറ്റി------ സി.എം. സാബു പുല്ലുവഴി------എം.ജി. അജയകുമാർ നെല്ലിക്കുഴി-------- ടി.എം. അബ്ദുൾ അസീസ് നേര്യമംഗലം--------എയ്ഞ്ചൽ മേരി ജോബി മുളന്തുരുത്തി--------ആൻ സാറാ ജോൺസൺ ഉദയംപേരൂർ--------സജിതാ മുരളി കുമ്പളങ്ങി--------ജോബി പനയ്ക്കൽ പുത്തൻകുരിശ്-----------ജൂബിൾ ജോർജ് കോലഞ്ചേരി-------- നിതമോൾ എം.വി കീഴ്മാട്----------അൻവർ അലി അത്താണി----------എൻ.സി. ഉഷാ കുമാരി കടുങ്ങല്ലൂർ-----------രമ്യ തോമസ് കോട്ടുവള്ളി----------ഫിലോമിന സെബാസ്റ്റിയൻ കടമക്കുടി----------മേരി വിൻസന്റ് വൈപ്പിൻ-----------ആൽബി കളരിയ്ക്കൽ ഞാറയ്ക്കൽ-------- മിനി രാജു
സി.പി.ഐ
പാമ്പാക്കുട--------- സി.ടി. ശശി വാളകം-----------കെ.കെ. ശ്രീകാന്ത് കാലടി---------സൂരജ സുരഭി ഇടത്തല---------അബ്ദുൾ സത്താർ