ആലന്തട്ടയിൽ ഹരിത സഭ സംഘടിപ്പിച്ചു
Saturday 15 November 2025 12:13 AM IST
ചീമേനി: ശിശുദിനത്തിൽ ആലന്തട്ട എ.യു.പി സ്കൂളിൽ ഹരിത സഭ സംഘടിപ്പിച്ചു. ഇക്കോ സെൻസിന്റെ ഭാഗമായി വിദ്യാർത്ഥി സ്കോളർഷിപ്പ് നേടുന്ന അർഹതപ്പെട്ട കുട്ടികളെ തിരഞ്ഞെടുക്കാനും കുട്ടികളിൽ മാലിന്യ സംസ്കരണ ചിന്ത വളർത്താനും അത് ജീവിതത്തിന്റെ ഭാഗമാക്കാനും കുട്ടികളെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സ്കൂൾ ഹരിതസഭ സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് ഐ. ജയജിത്ത് ഹരിത സഭ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.വി വിനോദ് മോഡറേറ്ററായി. സ്കൂൾ ലീഡർ എം. ആദിൽ, ലിദിയ ശ്രീദിയ, സാൻവിയ എന്നിവർ കുറിപ്പുകൾ അവതരിപ്പിച്ചു. ശിശുദിന സ്നേഹ സമ്മാനമായി പി.ടി.എ, മൈക്ക് സെറ്റ് സ്കൂളിന് സംഭാവന ചെയ്തു. സ്കൂൾ ലീഡർ മൈക്ക് സെറ്റ് ഏറ്റുവാങ്ങി. മദർ പി.ടി.എ പ്രസിഡന്റ് പി. ശ്രുതി, സി.ടി ജിതേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ശിശുദിന പരിപാടികൾ സംഘടിപ്പിച്ചു.