അവകാശ സമരവും ഒപ്പ് ശേഖരണവും
കാഞ്ഞങ്ങാട്: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ. ടി.യു) പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ അവകാശ സമരം സംഘടിപ്പിച്ചു. ശമ്പള കുടിശ്ശിക ഉടൻ നൽകുക, സമഗ്ര നിയമ പരിഷ്കരണം നടപ്പിലാക്കുക, എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, കോടതി പാസാക്കിയ ഗ്രാറ്റുവിറ്റി അനുവദിക്കുക, ക്ഷേമനിധി പരിഷ്കരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് യു. തമ്പാൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി സുരേന്ദ്രൻ, ഉണ്ണി പാലത്തിങ്കൽ, ജില്ലാ ജോയിന്റ് സെക്രട്ടറി കമല കാന്തൻ, ജില്ലാ കമ്മിറ്റി അംഗം രാജേഷ് മാരാർ തൃക്കണ്ണാട്, ശ്രീനിവാസൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. സദാനന്ദൻ സ്വാഗതം പറഞ്ഞു.