വീട്ടുമുറ്റ പുസ്തക ചർച്ച
Saturday 15 November 2025 12:13 AM IST
ചീമേനി: സ്വന്തം പുസ്തകം അച്ചടി മഷി പുരളുന്നത് കാണാൻ ഭാഗ്യമില്ലാതെ കാല യവനികയ്ക്കുള്ളിൽ മറഞ്ഞ കരുവാച്ചേരി മീനാക്ഷി അമ്മയുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് അവരുടെ ജന്മദിനത്തിൽ 'ഞാൻ പഠിപ്പു തീർന്ന പെൺകുട്ടി' എന്ന ആത്മകഥ വിലയിരുത്തി ചെമ്പ്രകാനത്തെ വീട്ടിൽ പുസ്തകചർച്ച സംഘടിപ്പിച്ചു. ചർച്ചയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം എ.എം. ബാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. അദ്ധ്യാപികയും എഴുത്തുകാരിയുമായ ടി. ബിന്ദു വായനാനുഭവങ്ങൾ പങ്കുവെച്ചു. കെ.എസ്.എസ്.പി.യു തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി പി. രാമചന്ദ്രൻ, ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ ടി. ബാബു, എ. ദാമോദരൻ, കെ.എം കുഞ്ഞിക്കണ്ണൻ, വിനോദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. എ.എൻ അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. തമ്പാൻ സ്വാഗതവും ഒയോളം നാരായണൻ നന്ദിയും പറഞ്ഞു.