ധ്വജപ്രണാമം ഒഴിവാക്കണം,​ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം മാറ്റണം ; ഹാൽ സിനിമയ്ക്ക് ഹൈക്കോടതിയുടെ കടുംവെട്ട്

Friday 14 November 2025 8:51 PM IST

കൊച്ചി : ഹാൽ സിനിമയിൽ സെൻസർ ബോർഡ് നിർദ്ദേശിച്ച നിരവധി മാറ്റങ്ങൾ ശരിവച്ച് ഹൈക്കോടതി. ധ്വജ പ്രണാമം ,​ ആഭ്യന്തര ശത്രുക്കൾ,​ ഗണപതിവട്ടം,​ സംഘം കാവലുണ്ട് എന്നീ വാക്കുകൾ ഒഴിവാക്കണം,​ ബാഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം,​ രാഖി ദൃശ്യം മറയ്ക്കണം തുടങ്ങി സെൻസർ ബോർഡ് നിർദ്ദേശിച്ച നിരവധി മാറ്റങ്ങളാണ് ഹൈക്കോടതി ശരിവച്ചത്.

അതേസമയം സിനിമയുടെ പ്രമേയം,​ ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേർന്നു പോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. പരസ്പര വിശ്വാസങ്ങളെ സിനിമ തെറ്റായി ചിത്രീകരിക്കുന്നില്ല. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ അതിനെ ലൗ ജിഹാദ് എന്ന് പറയുകയും എ സർട്ടിഫിക്കറ്റ് നൽകാനും കഴിയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇഷ്ടാനുസരണം സിനിമയ്ക്ക് നേരെ അധികാരം പ്രയോഗിക്കാൻ സെൻസർ ബോ‌ർഡിന് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.