'പേൾ'' ലോഗോ പ്രകാശനം

Saturday 15 November 2025 12:51 AM IST
ലോഗോ പ്രകാശനം ഡോ. അനന്ത് മോഹൻ പൈയും ഡോ.ഷാജി തോമസും ചേർന്ന് നിർവഹിക്കുന്നു

കോഴിക്കോട്: പീഡിയാട്രിക് എമർജൻസി അവേർനെസ് ആൻഡ് റെസ്പോൺസ് ലേണിംഗ് പരിപാടിയുടെ ലോഗോ ബേബി മെമ്മോറിയൽ ആശുപത്രി സി.ഇ. ഡോ. അനന്ത് മോഹൻ പൈയും പീഡിയാട്രിക് വിഭാഗം മേധാവി ഡോ.ഷാജി തോമസും ചേർന്ന് പ്രകാശനം ചെയ്തു.

കുഞ്ഞുങ്ങളുടെ തൊണ്ടയിൽ സാധനങ്ങൾ കുരുങ്ങുന്നതും വീഴ്ചകളും പോലുള്ളവ അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഡോ.അനന്ത് മോഹൻ പൈ പറഞ്ഞു. ഡോ. അരുൺ മാത്യു, ഡോ. ഫെബ്ന എ. റഹ്മാൻ, ഡോ.ഫാബിത് മൊയ്‌ദീൻ, ഡോ.അബ്ദുൽ റൗഫ്, ഡോ.ഫർജ്ജന അഹ്‌മദ്‌, ഡോ. ഗായത്രി കെ, ഡോ. ശശിധരൻ സി.കെ, ഡോ.കൃഷ്ണൻകുട്ടി സി.വി, ഡോ.അഞ്ചു അന്ന ചെറിയാൻ എന്നിവർ അനുഭവങ്ങൾ പങ്കിട്ടു.