കാൻഫെഡ് ജില്ല സമ്മേളനം
Saturday 15 November 2025 12:06 AM IST
നീലേശ്വരം: കാൻഫെഡ് കാസർകോട് ജില്ലാ സമ്മേളനം കോട്ടപ്പുറം ഡ്രീം പാലസ് ഹൗസ് ബോട്ടിൽ ജില്ലാ ചെയർമാൻ പ്രൊഫ. കെ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.വി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. സുകുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ടി.എം സുരേന്ദ്രനാഥ്, ടി.വി മാധവൻ, ടി.പി വിജയൻ, കെ.വി കൃഷ്ണൻ, സി.എൻ ഭാരതി, സുകുമാരൻ ചെറുവത്തൂർ, ടി.പി ജയരാജൻ, കെ.വി ശശികുമാർ, സി.പി.വി വിനോദ് കുമാർ, ആയിഷ മുഹമ്മദ്, ജനാർദ്ദനൻ ചെമ്പേന, സി. സുകുമാരൻ, രാഘവൻ മാണിയാട്ട് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രൊഫ: കെ.പി ജയരാജൻ -ചെയർമാൻ, സി. സുകുമാരൻ -ഓർഗനൈസിങ് സെക്രട്ടറി, രാഘവൻ മാണിയാട്ട് -ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. 21 അംഗങ്ങൾ അടങ്ങിയ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.