കൊച്ചിൻ ജിംനേഷ്യം ചാമ്പ്യന്മാർ
Saturday 15 November 2025 1:55 AM IST
മട്ടാഞ്ചേരി: ജില്ല വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മട്ടാഞ്ചേരി കൊച്ചിൻ ജിംനേഷ്യം ഓവറോൾ കിരീടം കരസ്ഥമാക്കി. ആലങ്ങാട് കെ.ഇ.എം ഹൈസ്ക്കൂൾ റണ്ണറപ്പായി. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നി മൂന്ന് വിഭാഗങ്ങളിലും കൊച്ചിൻ ജിംനേഷ്യം ഒന്നാം സ്ഥാനം നേടി. വിവിധ വിഭാഗത്തിൽ ബിജോ ബിനു, കെ.എച്ച്. ആഷ്മിയ, ശ്രീറാം, എ. അഖില, എ. മാണിക്യം ഷെട്ടി എന്നിവരെ ബെസ്റ്റ് ലിഫ്റ്റർമാരായി തിരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ മത്സരം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ല പ്രസിഡന്റ് സോമൻ എം. മേനോൻ അദ്ധ്യക്ഷനായി. ടി.കെ. അഷറഫ്, ജെ. സനൽമോൻ എന്നിവർ സമ്മാനദാനം നടത്തി.