തൃക്കരിപ്പൂരിൽ നെഹ്റു അനുസ്മരണം
Saturday 15 November 2025 12:07 AM IST
തൃക്കരിപ്പൂർ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ നെഹ്‌റു സ്തൂപത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. രജീഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷൻ അഡ്വ. കെ.കെ. രാജേന്ദ്രൻ നെഹ്‌റു അനുസ്മരണം നടത്തി. തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. വിജയൻ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി. കുഞ്ഞിക്കണ്ണൻ, സി. രവി, പി വി. കണ്ണൻ, കെ. ശ്രീധരൻ, കെ.പി ദിനേശൻ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന പുഷ്പാർച്ചനയ്ക്ക് അജിത്ത് തൈക്കീൽ, കെ.എൻ.സി. ഇബ്രാഹിം, കെ. അശോകൻ, ഷാജി തൈക്കീൽ, സുനിത രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.