ഫ്യൂച്ചർ എഡ്യുക്കേഷൻ കോൺക്ലേവ്
Saturday 15 November 2025 12:55 AM IST
കുന്ദമംഗലം: ദേശീയ വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി പുതിയ തലമുറയുടെ വിദ്യാഭ്യാസ അഭിനിവേശം പ്രമേയമായി നോളജ് സിറ്റിയിൽ എഡ്യുക്കേഷൻ കോൺക്ലേവ് സംഘടിപ്പിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി പി ഉബൈദുല്ല സഖാഫി എന്നിവർ പ്രഭാഷണം നടത്തി. കോൺക്ലേവിന്റെ ഭാഗമായി വിദ്യാർത്ഥി പ്രതിഭകൾ ഭാവി വിദ്യാഭ്യാസ ചിന്തകൾ പങ്കുവെച്ച അക്കാദമിക് സെമിനാർ, സുഹൈൽ ഷൗക്കത്ത് കശ്മീർ നയിച്ച ലീഡർഷിപ്പ് സെഷൻ, സ്റ്റുഡന്റസ് അസംബ്ലി തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി.എ.ഒ റഷീദ് സഖാഫി വി എം, മുഹമ്മദ് ദിൽഷാദ്,അബ്ദുൽ മഹമൂദ്, മുഹമ്മദ് ഷാഫി, കെ പി സിറാജുദ്ദീൻ, അബ്ദുൽ മജീദ് ഇർഫാനി, ജബ്ബാർ സഖാഫി എന്നിവർ പങ്കെടുത്തു.
--