ഇ.ഡി ക്ലബ് ഉദ്ഘാടനം
Saturday 15 November 2025 12:02 AM IST
ബാലുശ്ശേരി: കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളിൽ സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇ.ഡി ക്ലബ് രൂപീകരിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ യൂസഫ് കെ.കെ, മനോജ് ചന്ദ്രശേഖർ, നിമിഷ ടി.സി (വ്യവസായ വികസന ഓഫീസർ ബാലുശ്ശേരി ബ്ലോക്ക്), ക്ലബ് ലീഡർമാരായ മുഹമ്മദ് റസ്ബിൻ, ഗൗരി നന്ദന, അവന്തിക എന്നിവർ പ്രസംഗിച്ചു. നിജീഷ് ആർ (വ്യവസായ വികസന ഓഫീസർ കൊയിലാണ്ടി മുനിസിപ്പാലിറ്റി)ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ നിഷ എൻ.എം സ്വാഗതവും ക്ലബ് കോ ഓർഡിനേറ്റർ വിനിൽ കുമാർ നന്ദിയും പറഞ്ഞു.