ശിശുദിനാഘോഷം സംഘടിപ്പിച്ചു
Saturday 15 November 2025 12:04 AM IST
കോഴിക്കോട്: ശിശുദിനത്തോടനുബന്ധിച്ച് ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പറമ്പിൽ ബസാറിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കോഴിക്കോട് നോർത്ത് ട്രാഫിക് അസി. കമ്മിഷണർ എൽ.സുരേഷ് ബാബു ഫ്ളാഗ് ഒഫ് ചെയ്തു. പറമ്പിൽ ബസാർ എ.എം.എൽ പി സ്‌കൂളിൽ നടന്ന ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത പാലാഴി എമറാൾഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥിനി പവിത്ര ബി.നാരായണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത വടകര സെന്റ് ആന്റണീസ് ഗേൾസ് സ്‌കൂളിലെ പി.കെ സയാന അദ്ധ്യക്ഷത വഹിച്ചു. അസി. കളക്ടർ ഡോ.മോഹന പ്രിയ വിശിഷ്ടാതിഥിയായി. സംസ്ഥാന ശിശുക്ഷേമ സമിതി ജോ. സെക്രട്ടറി മീരാദർശക് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു.