ന്യൂരാജസ്ഥാൻ മാർബിൾസിന്റെ ചികിത്സാ ധനസഹായ വിതരണം

Saturday 15 November 2025 9:34 PM IST

തിരുവനന്തപുരം : 25 ഡയാലിസിസ് രോഗികൾക്കും നിർദ്ധനരായ 25 ക്യാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ 10 വർഷമായി എല്ലാമാസവും നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ.ഷീജ നിർവഹിച്ചു. 2026 മുതൽ 100 ‌‌ഡയാലിസിസ് രോഗികൾക്കും 100 ക്യാൻസർ രോഗികൾക്കുമായി ചികിത്സാ സഹായം വർദ്ധിപ്പിക്കുമെന്ന് മുഖ്യപ്രഭാഷണത്തിൽ ന്യൂമാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ, ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഖൈസ് എ.എൽ, അമൃതാ സ്വാശ്രയ സംഘം ചിറയിൻകീഴ് യൂണിറ്റ് രക്ഷാധികാരി ശിവദാസ് എന്നിവർ പങ്കെടുത്തു.