ആയുധങ്ങൾ  സറണ്ടർ ചെയ്യണം

Saturday 15 November 2025 1:11 AM IST

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്ലാ ആയുധ ലൈസൻസികളും കൈവശമുള്ള ആയുധങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ഉടൻ സറണ്ടർ ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാ ഭരണകേന്ദ്രത്തിൽ രൂപീകരിച്ചിട്ടുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അനുമതിയോടെയല്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

ജില്ലയിലെ സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കളക്ടറേറ്റിൽ ചേരും. ആയുധം കൈവശം വയ്ക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമുള്ളവർ അപേക്ഷയും ആയുധ ലൈസൻസിന്റെ പകർപ്പും അപേക്ഷ പ്രകാരമുള്ള മറ്റു രേഖകളും ജില്ലാ കളക്ടർ മുമ്പാകെ സമർപ്പിക്കണം.