മാതൃഭാഷ വാരാചരണം
Saturday 15 November 2025 12:01 AM IST
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ മാതൃഭാഷ വാരാചരണം സമാപിച്ചു. കൊഴുവല്ലൂർ ശാലോം യു.പി സ്കൂളിൽ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.പ്രകാശ് ഉദ്ഘാടനം ചെയ്തു. ഭാഷാപഠനകേന്ദ്രം ഉപാദ്ധ്യക്ഷൻ എൻ.ജി.മുരളീധരക്കുറുപ്പ് അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ ജി.നിശീകാന്ത് ഭാഷാസന്ദേശം നൽകി. ഡി.സുഭദ്രക്കുട്ടിയമ്മ ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സ്കൂൾ പ്രഥമാദ്ധ്യാപിക ജെസി പി.ഐസക്ക്, മനു പാണ്ടനാട്, ബിന്ദു പ്രദീപ്, ഡെല്ല ടി. ഐസക്ക് എന്നിവർ പ്രസംഗിച്ചു. കുട്ടികൾ പങ്കെടുത്ത വിവിധ കലാപരിപാടികൾ, പ്രശ്നോത്തരി, പ്രസംഗമത്സരം എന്നിവ നടന്നു.