ശബരിമല സ്വർണക്കൊള്ള: അന്വേഷണകാലം നീട്ടിയേക്കും,​ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

Saturday 15 November 2025 12:03 AM IST

പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടും. ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിന്റെ കട്ടിളയിലെയും സ്വർണം കവർന്നത് രണ്ടു കേസാണ്. അന്വേഷണം പൂർത്തിയായിട്ടില്ല. ശ്രീകോവിലിന്റെ വാതിലിലെ സ്വർണവും കവർന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ശാസ്ത്രീയ അന്വേഷണത്തിലൂടെയേ എത്രത്തോളം സ്വർണം കവർന്നെന്ന് കണ്ടെത്താനാവൂ. ഇക്കാര്യങ്ങൾ എസ്.ഐ.ടി കോടതിയെ അറിയിക്കും. ദ്വാരപാലക ശിൽപ്പങ്ങളുടെ ശാസ്ത്രീയ പരിശോധന 17 ന് നടത്തും.

കട്ടിളയിലെ സ്വർണം കവർന്ന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. അടുത്ത ബന്ധുവിന്റെ മരണം ചൂണ്ടിക്കാട്ടി സാവകാശം തേടിയിരുന്നെങ്കിലും എസ്.ഐ.ടി വീണ്ടും നോട്ടീസ് നൽകിയതിനാൽ പത്മകുമാർ ഇന്ന് തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായേക്കും. കൂടുതൽ സാവകാശം നൽകാൻ ആകില്ലെന്ന് എസ്.ഐ.ടി പത്മകുമാറിനെ അറിയിച്ചിട്ടുണ്ട്. കട്ടിള പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത് ബോർഡിന്റെ അറിവോടെയെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. എട്ടാം പ്രതിയാണ് ബോർഡ്. പത്മകുമാറിന്റെ സെക്രട്ടറി അടക്കമുള്ളവരെ ചോദ്യം ചെയ്തിട്ടുണ്ട്.

ഫയൽ കൈകാര്യം ചെയ്ത

ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

2019ൽ വിവാദ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥന് നിർബന്ധിത അവധിക്ക് പിന്നാലെ സ്ഥലംമാറ്റം. എൻ വാസു ദേവസ്വം കമ്മിഷണർ ആയിരിക്കെ ആ ഓഫീസിലെ സെക്ഷൻ ക്ലർക്കായിരുന്ന ശ്യാം പ്രകാശിനെതിരെയാണ് നടപടി.

ദേവസ്വം വിജിലൻസിൽ നിന്ന് വർക്കല ഗ്രൂപ്പിലേക്കാണ് ശ്യാം പ്രകാശിനെ സ്ഥലംമാറ്റിയത്.

ദേവസ്വം വിജിലൻസ് തിരുവനന്തപുരം സോൺ ഓഫീസർ ആയിരുന്നു ശ്യാം പ്രകാശ്. സ്വർണകൊള്ള അന്വേഷണം തുടങ്ങിയ ശേഷമാണ് ഈ ഉദ്യോഗസ്ഥൻ തന്റെ ഓഫീസിൽ ഉണ്ടെന്ന് വിജിലൻസ് എസ്.പി തിരിച്ചറിഞ്ഞത്. നിർബന്ധിത അവധിയിൽ പോകാൻ എസ്.പി നിർദേശിക്കുകയായിരുന്നു. പിന്നാലെയാണ് സ്ഥലംമാറ്റം. സ്വർണം 'ചെമ്പാക്കിയ ' ഫയലുകൾ കൈകാര്യം ചെയ്തത് ശ്യാം പ്രകാശായിരുന്നെന്നാണ് എസ്.ഐ.ടി പറയുന്നത്

ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള: എ​ഫ്.​ഐ.​ആ​റി​നാ​യി ഇ.​ഡി​ ​ഹൈ​ക്കോ​ട​തി​യിൽ

കൊ​ച്ചി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​എ​ഫ്.​ഐ.​ആ​റി​ന്റെ​ ​മു​ദ്ര​വ​ച്ച​ ​പ​ക​ർ​പ്പ് ​കൈ​മാ​റ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​നി​ഷേ​ധി​ച്ച​ ​റാ​ന്നി​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​യു​ടെ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​(​ഇ.​ഡി​)​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചു. സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ​ ​അ​ന്വേ​ഷ​ണം​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​യ​തി​നാ​ലാ​ണ് ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​ ​ഇ.​ഡി​യു​ടെ​ ​ആ​വ​ശ്യം​ ​ത​ള​ളി​യ​ത്. ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ൽ​ ​നി​രോ​ധ​ന​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ​പ​ക​ർ​പ്പെ​ന്ന് ​ഇ.​ഡി​ ​കൊ​ച്ചി​ ​സോ​ണ​ൽ​ ​ഓ​ഫീ​സ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ൽ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​ജ​സ്റ്റി​സ് ​സി.​എ​സ്.​ ​ഡ​യ​സി​ന്റെ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ ​തി​ങ്ക​ളാ​ഴ്ച​ ​പ​രി​ഗ​ണി​ക്കും.