സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചു

Saturday 15 November 2025 12:03 AM IST

ഇടമുറി : കേരള സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചു.ഉപയോഗിച്ച വസ്തുക്കൾ അലക്ഷ്യമായി കളയാതെ മറ്റുള്ളവർക്ക് പ്രയോജനമാകുന്ന തരത്തിൽ നിർമ്മാർജനം ചെയ്യുക, ഭൂമിയെ മാലിന്യ മുക്തമാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.എൽ.ബിവിൻ, എൻ.എസ്.എസ് കോർഡിനേറ്റർ ജിന്നി ജേക്കബ്, അദ്ധ്യാപകരായ കെ.കെ.ശശീന്ദ്രൻ,റെജി വർഗീസ്, വി.ടി.സുമാദാസ് എന്നിവർ പ്രസംഗിച്ചു.