വാർഷികവും ക്ലാസും 

Saturday 15 November 2025 12:05 AM IST

പന്തളം : വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലംവളർത്താൻ ബാങ്കിംഗ് അവബോധക്ലാസും സുരക്ഷാപരിശീലനവും നടത്തി. ധനലക്ഷ്മി ബാങ്ക് പന്തളം ശാഖയുടെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. തുമ്പമൺ എൻ എസ് കെ ഇന്റർനാഷണൽ സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു. പന്തളം ധനലക്ഷ്മി ബാങ്ക് മാനേജർ എസ്.പാർവതിയുടെ അദ്ധ്യക്ഷതയിൽ ധനലക്ഷ്മി ബാങ്ക് റീജിയണൽ സെയിൽസ് മാനേജർ മനോജ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജർ രഞ്ജിനി ,എൻ.രാജഗോപാൽ, മായാലക്ഷ്മി. ബി.അമ്പിളി എന്നിവർ നേതൃത്വം നൽകി.