ആന്ധ്രാ പ്രദേശിലേക്ക് നിക്ഷേപ ഒഴുക്ക്

Saturday 15 November 2025 12:07 AM IST

ഗൂഗിളിന് പിന്നാലെ റിലയൻസും അദാനി ഗ്രൂപ്പും നിക്ഷേപത്തിന്

കൊച്ചി: ആന്ധ്രാ പ്രദേശിൽ വൻ നിക്ഷേപം പ്രഖ്യാപിച്ച് രാജ്യത്തെ മുൻനിര വ്യവസായികളായ റിലയൻസ് ഇൻഡസ്ട്രീസും അദാനി ഗ്രൂപ്പും. നേരത്തെ എ.ഐ ഡാറ്റ സെന്റർ സ്ഥാപിക്കുന്നതിന് 1.33 ലക്ഷം കോടി രൂപയുടെ നിക്ഷേപം വിശാഖപട്ടണത്ത് നടത്തുമെന്ന് ആഗോള ടെക്ക് ഭീമനായ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഒരു ജിഗാ വാട്ടിന്റെ എ.ഐ ഡാറ്റ സെന്റർ ആരംഭിക്കുമെന്നാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെയും വാഗ്ദാനം. ഡാറ്റ സെന്റർ, സിമന്റ് ഉത്പാദനം തുടങ്ങിയ മേഖലകളിലായി ഒരു ലക്ഷം കോടി രൂപ ആന്ധ്ര പ്രദേശിൽ മുടക്കുമെന്ന് ഗൗതം അദാനി ഗ്രൂപ്പും ഇന്നലെ വ്യക്തമാക്കി. മൊത്തം ആറ് ജിഗാ വാട്ടിന്റെ ഡാറ്റ സെന്ററുകൾ സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഐ.ടി മന്ത്രി നാരാ ലോകേഷ് പറഞ്ഞു.