ദി വെൽത്ത് മൾട്ടി അസറ്റ് അലോക്കേഷൻ ഫണ്ട്
Saturday 15 November 2025 12:08 AM IST
കൊച്ചി: ദി വെൽത്ത് കമ്പനി അസറ്റ് മാനേജ്മെന്റ് ഹോൾഡിംഗ്സ് പുതിയ അസറ്റ് അലോക്കേഷൻ ഫണ്ട്' അവതരിപ്പിച്ചു. ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റികൾ കടപ്പത്രങ്ങൾ, മണി മാർക്കറ്റ് ഇൻസ്ട്രമെന്റുകൾ, കമ്മോഡിറ്റി ഇ.ടി.എഫുകൾ, എക്സ്ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവുകൾ എന്നിവയിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡഡ് മൾട്ടി അസറ്റ് അലോക്കേഷൻ പദ്ധതിയാണിത്. വിപണിയിലെ ഏറ്റക്കുറച്ചിലുകളിൽ സ്ഥിരതയും വൈവിദ്ധ്യവുമുള്ള പോർട്ട്ഫോളിയോ സൃഷ്ടിച്ച് നിക്ഷേപകർക്ക് ദീർഘകാല സമ്പത്ത് നേടാനാകും. ന്യൂ ഫണ്ട് ഓഫർ നവംബർ 19ന് ആരംഭിച്ച് ഡിസംബർ മൂന്നിന് അവസാനിക്കും.