വാക്കറുവിന് ദേശീയ അംഗീകാരം

Saturday 15 November 2025 12:09 AM IST

കോയമ്പത്തൂർ : പ്രമുഖ ഗവേഷണ ഏജൻസിയായ കേഡൻസ് ഇന്റർനാഷണലിന്റെ ദേശീയ സർവേയിൽ മുൻനിര പാദരക്ഷാ ബ്രാൻഡായ വാക്കറു ഇന്ത്യയിൽ ഒന്നാമതെത്തി. പാദങ്ങൾക്ക് സുഖകരമായ ഡിസൈൻ, അനുയോജ്യമായ വില, മികച്ച ഗുണനിലവാരം എന്നിവയിലൂന്നി ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നം ലഭ്യമാക്കിയതാണ് വാക്കറുവിന് അംഗീകാരം ഉറപ്പിച്ചത്.

പുതിയ ബഹുമതി അവിസ്‌മരണീയമായ നേട്ടമാണെന്ന് വാക്കറു ഇന്റർനാഷണൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ നൗഷാദ് പറഞ്ഞു.

വാക്കറു ഇന്ത്യയിലെ ഏറ്റവും വലിയ പാദരക്ഷാ നിർമ്മാതാക്കളിലൊന്നാണ്. ദിവസം 5 ലക്ഷം ജോ‌ഡി പാദരക്ഷകൾ നിർമ്മിക്കാനാകും. 700-ൽ അധികം ഡീലർമാരും ഒരു ലക്ഷത്തിലധികം റീട്ടെയ്ൽ ഷോപ്പുകളും അടങ്ങിയ വിതരണ ശൃംഖലയും കരുത്താണ്. 2012ൽ ആരംഭിച്ച വാക്കറു ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ പുതിയ സ്റ്റൈലിലുള്ള വിവിധതരം പാദരക്ഷകൾ ലഭ്യമാക്കുന്നു.