ശിശുദിനം ആചരിച്ചു

Saturday 15 November 2025 12:16 AM IST

പത്തനംതിട്ട : ജില്ലാ വനിത ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമന്റെ ആഭിമുഖ്യത്തിൽ തേക്കുതോട് സർക്കാർ എച്ച്.എസ്.എസിൽ അന്താരാഷ്ട്ര ബാലികാദിനവും ശിശുദിനവും ആചരിച്ചു. ജില്ലാ വനിത ശിശുവികസന ഓഫീസർ കെ.വി.ആശാമോൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ കെ.കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.ശുഭശ്രീ, ജെൻഡർ സ്‌പെഷ്യലിസ്റ്റ് എ.എം.അനുഷ, സ്‌നേഹ വാസു രഘു, സ്‌കൂൾ പ്രധാനദ്ധ്യാപിക ബി.പ്രീതാ,പി.ടി.എ പ്രസിഡന്റ് എം ടി അനിയൻ കുഞ്ഞ്, സ്‌കൂൾ കൗൺസിലർ ചിത്രാഗൗതം എന്നിവർ പങ്കെടുത്തു.