എൻ.ഡി.എ ഓഫീസ് ഉദ്ഘാടനം

Saturday 15 November 2025 12:19 AM IST

കോഴഞ്ചേരി: എൻ.ഡി.എ അയിരൂർ മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. സിനു എസ് പണിക്കർ അദ്ധ്യക്ഷതവഹിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ല വൈസ് പ്രസിഡന്റുമാരായ അജിത് പുല്ലാട് , കെ.ബിന്ദു, എം.അയ്യപ്പൻകുട്ടി, പ്രദീപ് ചെറുകോൽ , ജോൺസൺ മാത്യു, എസ്.ആശ, ശ്രീകുമാർ ചെറുകോൽ, അനന്ദു ബി.നായർ ,അയ്യപ്പൻകുട്ടി ഇടത്രാമൺ എന്നിവർ സംസാരിച്ചു