വിദ്യാർത്ഥി നേതാക്കളെ പരീക്ഷിക്കാൻ സി.പി.എം, എസ്.എഫ്.ഐ ജില്ല പ്രസിഡന്റും സെക്രട്ടറിയും സ്ഥാനാർത്ഥികൾ

Saturday 15 November 2025 12:23 AM IST
എസ് എഫ് ഐ ജില്ല പ്രസിഡന്റ് കിരൺ

അടൂർ : ജില്ലയിലെ ബഹുഭൂരിപക്ഷം ക്യാമ്പസുകളിലും എസ്.എഫ്.ഐയെ വിജയിപ്പിച്ച നേതൃത്വമികവിന് കൃത്യമായ പരിഗണന നൽകി സി.പി.എം.

എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് കിരൺ.എം കൊടുമൺ ഗ്രാമപഞ്ചായത്ത് നാലാം വാർഡായ ആറ്റുവശ്ശേരിയിലും ജില്ലാസെക്രട്ടറി അനന്ദുമധു അടൂർ നഗരസഭ പതിമൂന്നാം നേതാജി വാർഡിലും മത്സരിക്കും. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആറ് വോട്ടിനു ജയിച്ച നേതാജി വാർഡിലാണ് അനന്ദുമധുവിന്റെ കന്നി അങ്കം.കഴിഞ്ഞ തവണ 194 വോട്ടിനു എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിച്ച വാർഡിലാണ് കിരൺ സ്ഥാനാർഥിയാകുന്നത്. പുതുതലമുറയെ സജീവമായി രംഗത്ത് ഇറക്കാനും പുതിയ വോട്ടർമാരുടെ വോട്ട് ട്രെൻഡിൽ സ്വാധീനം ചെലുത്താനുമാണ് സി.പി.എമ്മിന്റെ നീക്കം.